Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightറോഡ് വികസനം: മതിൽ...

റോഡ് വികസനം: മതിൽ പൊളിച്ച നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

പയ്യന്നൂർ: പെരുമ്പ- മാതമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് മറികടന്ന് മതിൽ പൊളിച്ചുവെന്ന പരാതിയിൽ നാലു പേർ അറസ്റ്റിൽ. കാനായി കോറോം പടിഞ്ഞാറ്റയിൽ ഹൗസിൽ പി. ഗംഗാധരൻ (51), കോറോം കൂർക്കരയിൽ പാപ്പിനിശ്ശേരി ഹൗസിൽ പി. രവീന്ദ്രൻ ( 67), കോറോം മുതിയലം സ്വദേശികളായ കുപ്പാടക്കത്ത് എം.കെ. ഉണ്ണികൃഷ്ണൻ (37), മാരന്റ ഹൗസ് എം. ശശി (41) എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

സ്ഥലമുടമ കേണൽ പത്മനാഭന്റെ പരാതിയിലാണ് നടപടി. റോഡ് വികസനത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പത്മനാഭൻ കോടതിയെ സമീപിക്കുകയും ഏറ്റെടുക്കൽ താൽക്കാലികമായി തടഞ്ഞ് ഉത്തരവാകുകയും ചെയ്തിരുന്നു. ഇത് നിലനിൽക്കെ മതിൽ പൊളിച്ചുവെന്നാണ് പരാതി. സംഭവത്തിന് തുടർച്ചയായി അഭിഭാഷകൻ മുരളി പള്ളത്തിന്റെ വാഹനങ്ങൾ അടിച്ചുതകർത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road developmentarrestdemolishing wall
News Summary - Road development- Four people were arrested for demolishing the wall
Next Story