രക്തസാക്ഷി ധനരാജിെൻറ ഭാര്യ സജിനി മത്സര വേദിയിൽ; പിന്തുണയറിയിച്ച് കെ.കെ. രമ
text_fields
പയ്യന്നൂർ: സി.പി.എം രക്തസാക്ഷി രാമന്തളി കുന്നരുവിലെ സി.വി. ധനരാജിെൻറ ഭാര്യ എൻ.വി. സജിനി ഗ്രാമപഞ്ചായത്ത് മത്സര വേദിയിൽ. രാമന്തളി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലാണ് സി.പി.എം സ്ഥാനാർഥിയായി സജിനി മത്സരിക്കുന്നത്. അതിനിടെ സജിനിയുടെ സ്ഥാനാര്‍ഥിത്വത്തിന് ഹൃദയാഭിവാദ്യമര്‍പ്പിച്ച് ടി.പി. ചന്ദ്രശേഖരെൻറ ഭാര്യ കെ.കെ. രമയുടെ ഫേസ്ബുക്ക് പ്രതികരണം വൈറലായി. സ്ഥാനാര്‍ഥിയെ നെഞ്ചോടുചേര്ക്കുന്നുവെന്ന് കെ.കെ. രമ പോസ്റ്റിൽ വ്യക്തമാക്കി. മറ്റൊരു സുഹൃത്ത് വിജയാശംസ നേർന്ന പോസ്റ്റിന് താഴെയാണ് രമയുടെ പ്രതികരണം വന്നത്.
2016 ജൂലൈ 11നാണ് അക്രമിസംഘം ഡി.വൈ.എഫ്.ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സി.പി.എം പ്രവര്‍ത്തകനുമായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് പ്രവേശിക്കവേയായിരുന്നു മുഖംമൂടി സംഘത്തിെൻറ ആക്രമണം. വീട്ടുകാരുടെ മുന്നിൽ വെച്ചാണ് ക്രൂരത അരങ്ങേറിയത്. കേസിൽ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരായ പ്രതികള്‍ പിടിയിലായിരുന്നു. കേസ് കോടതി പരിഗണനയിലാണ്.
ധനരാജിെൻറ രാഷ്ട്രീയ പ്രവർത്തനമാണ് പൊതുരംഗത്ത് വരാൻ ധൈര്യം പകർന്നതെന്നും രാഷ്ട്രീയത്തിനതീതമായി ലഭിച്ച സ്നേഹം തിരിച്ചുനൽകാൻ ജനപ്രതിനിധിയായാൽ ശ്രമിക്കുമെന്നും സജിനി 'മാധ്യമ'ത്തോട് പറഞ്ഞു.
ഭർത്താവിെൻറ പ്രത്യയശാസ്ത്രം മുറുകെ പിടിക്കുന്ന സജിനി ഇപ്പോൾ സി.പി.എം കാരന്താട് പടിഞ്ഞാറ് ബ്രാഞ്ചംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.