സന്തോഷ് ട്രോഫി; ജില്ലയുടെ അഭിമാനമായി മുഹമ്മദ് മുഷ്റഫ്
text_fieldsപയ്യന്നൂർ: കാൽപ്പന്തുകളിയിൽ പയ്യന്നൂരിന്റെ മഹിത സംഭാവനയായ സഹൽ അബ്ദുൽ സമദിന് പിന്നാലെ മറ്റൊരു താരോദയമായി മുഹമ്മദ് മുഷ്റഫ്. സന്തോഷ് ട്രോഫിയിലൂടെയാണ് മുഹമ്മദ് ദേശീയ മത്സരത്തിൽ മാറ്റുരക്കുന്നത്. സന്തോഷ് ട്രോഫിക്കുള്ള ഈ വർഷത്തെ കേരള ടീമിലെ ഏക കണ്ണൂർ ജില്ലക്കാരൻ എന്ന പ്രത്യേകതയും ഈ കായിക താരത്തിന് സ്വന്തം.
കുഞ്ഞിമംഗലം കുമാർ ഫുട്ബാൾ അക്കാദമി മൈതാനത്തിലൂടെയാണ് പന്തുകളിയുടെ മാസ്മരിക ലോകത്തേക്ക് ഈ താരം പിച്ചവെച്ചത്. നേരത്തെ അണ്ടർ 17 കേരള ടീമിൽ അംഗമായിട്ടുണ്ട്. രാമന്തളി പുതിയപുഴക്കര കാരന്താട്ടെ പി.പി. മുഹമ്മദ് അഷ്റഫിന്റെയും പി. റംലയുടെയും മകനായ ഈ താരം ഫുട്ബാളിൽ ഉയരങ്ങൾ കീഴടക്കുന്നതു കാണാൻ കാത്തിരിക്കുകയാണ് നാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.