Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightപ്രതിഭകളേ വരൂ ചരിത്രം...

പ്രതിഭകളേ വരൂ ചരിത്രം തൊട്ടറിയാം

text_fields
bookmark_border
പ്രതിഭകളേ വരൂ ചരിത്രം തൊട്ടറിയാം
cancel

പ​യ്യ​ന്നൂ​ർ: ദേ​ശീ​യ സ്വാ​ത​ന്ത്ര്യ പോ​രാ​ട്ട​ത്തി​ന് ഏ​റ്റ​വു​മ​ധി​കം ഇ​ന്ധ​നം ല​ഭി​ച്ച മ​ണ്ണാ​ണ് പ​യ്യ​ന്നൂ​ർ. ച​രി​ത്രം പൂ​വി​ട്ട മ​ൺ ത​രി​ക​ളി​ലൂ​ടെ ഒ​രു തീ​ർഥ​യാ​ത്ര കൂ​ടി​യാ​വാം ഇ​വി​ടെ​യെ​ത്തി​യാ​ൽ. ജി​ല്ല​യി​ലെ 10,000 ക​ലോ​പാ​സ​ക​രാ​യ കൗ​മാ​ര​ക്കാ​ർ അ​ഞ്ചു​ദി​വ​സം സം​ഗ​മി​ക്കു​ന്ന​ത് ഈ ​മ​ണ്ണി​ലാ​ണ്. ക​ല​യും സാ​ഹി​ത്യ​വും ച​രി​ത്ര​വും പ​ഠി​ക്കു​ന്ന പ്ര​തി​ഭ​ക​ളേ വ​രൂ ന​മു​ക്ക് ച​രി​ത്രം തൊ​ട്ട​റി​യാം.

ച​രി​ത്ര സാ​ക്ഷി​യാ​യ വി​ദ്യാ​ല​യം

ആ​ദ്യ ര​ക്ത​സാ​ക്ഷി എ. ​കു​ഞ്ഞി​രാ​മ​ൻ അ​ടി​യോ​ടി അ​ക്ഷ​രം പ​ഠി​ച്ച വി​ദ്യാ​ല​യ​ത്തി​ലാ​ണ് നി​ങ്ങ​ൾ എ​ത്തു​ന്ന​ത് എ​ന്ന​റി​യു​ക. ബ്രി​ട്ടീ​ഷ് ജ​യി​ലി​ൽ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​വു​ക​യും രോ​ഗ​ബാ​ധി​ത​നാ​യി മ​രി​ച്ചു​വീ​ഴു​ക​യും ചെ​യ്ത അ​ടി​യോ​ടി​യു​ടെ പേ​രി​ൽ ത​ന്നെ​യാ​ണ് വി​ദ്യാ​ല​യ​വും എ​ന്നോ​ർ​ക്കു​ക.

ഗാ​ന്ധി​യെ​ത്തി​യ മ​ണ്ണ്

1934 ജ​നു​വ​രി 12 ന് ​ഗാ​ന്ധി​ജി​യും അ​തേ വ​ർ​ഷം​ത​ന്നെ ഡോ. ​ബാ​ബു രാ​ജേ​ന്ദ്ര​പ്ര​സാ​ദും പ​യ്യ​ന്നൂ​ർ സ​ന്ദ​ർ​ശി​ച്ചു. ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ശി​ഷ്യ​ൻ സ്വാ​മി ആ​ന​ന്ദ തീ​ർ​ത്ഥ​ൻ സ്ഥാ​പി​ച്ച ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യം സ​ന്ദ​ർ​ശി​ച്ച ഗാ​ന്ധി​ജി സ​ന്ദ​ർ​ശ​ക കു​റി​പ്പെ​ഴു​തു​ക​യും വി​ദ്യാ​ല​യ മു​റ്റ​ത്ത് ഒ​രു മാ​വി​ൻ തൈ ​ന​ടു​ക​യും ചെ​യ്തു. മാ​വ് ഇ​ന്ന് പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച് ഗാ​ന്ധി​മാ​വെ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്നു.

സ്മൃ​തി മ്യൂ​സി​യ​മാ​യ ത​ട​വ​റ

വി​ദ്യാ​ല​യ​ത്തി​ന് തൊ​ട്ടു​മു​ന്നി​ലാ​ണ് ഗാ​ന്ധി സ്മൃ​തി മ്യൂ​സി​യം. പോ​രാ​ളി​ക​ളെ ക്രൂ​ര മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി​യ പൊ​ലീ​സ് സ്റ്റേ​ഷ​നാ​ണ് മ്യൂ​സി​യ​മാ​ക്കി​യ​ത്.

ക​രി​വെ​ള്ളൂ​ർ സ​മ​ര​നാ​യ​ക​ൻ എ.​വി. കു​ഞ്ഞ​മ്പു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ര​ക്തം വീ​ണ ലോ​ക്ക​പ് മു​റി​യും ഈ ​സ്റ്റേ​ഷ​നി​ലാ​ണ്. മു​ന​യ​ൻ​കു​ന്ന്, കോ​റോം തു​ട​ങ്ങി​യ നി​ര​വ​ധി ക​ർ​ഷ​ക​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ അ​റ​സ്റ്റ് ചെ​യ്ത് പാ​ർ​പ്പി​ച്ച​തും ഇ​വി​ടെ​യാ​ണ്. ദേ​ശീ​യ സ്വാ​ത​ന്ത്യ പോ​രാ​ട്ട​ത്തി​ലെ പ്ര​ഥ​മ ര​ക്ത​സാ​ക്ഷി കു​ഞ്ഞി​രാ​മ​ൻ അ​ടി​യോ​ടി​യെ അ​റ​സ്റ്റ് ചെ​യ​ത് കൊ​ണ്ടു​വ​ന്ന ച​രി​ത്ര മ​ന്ദി​രം കൂ​ടി​യാ​ണ് പ​യ്യ​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ. ഈ ​ച​രി​ത്ര​വും അ​ന്ന​ത്തെ ലോ​ക്ക​പ്പും അ​തേ​പ​ടി കാ​ണാം. ലോ​ക്ക​പ്പി​ലെ പൊ​ലീ​സ് മ​ർ​ദ​ന​ത്തി​ന്റെ ച​ല​ന​ദൃ​ശ്യം സി​നി​മ കാ​ണും പോ​ലെ ഇ​വി​ടെ കാ​ണാം.

ഉ​പ്പു കു​റു​ക്കി​യ മ​ണ്ണ്

1930 ൽ ​കി​ലോ​മീ​റ്റ​റു​ക​ൾ യാ​ത്ര ചെ​യ്ത് ദ​ണ്ഡി ക​ട​പ്പു​റ​ത്ത് എ​ത്തി ഗാ​ന്ധി​ജി ഉ​പ്പു കു​റു​ക്കി നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​പ്പോ​ൾ കേ​ര​ള ഗാ​ന്ധി കെ. ​കേ​ള​പ്പ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ്പു കു​റു​ക്കാ​നെ​ത്തി​യ​ത് പ​യ്യ​ന്നൂ​രി​ലാ​ണ്. ന​ഗ​ര​ത്തി​ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റു മാ​റി ഉ​ളി​യ​ത്തു ക​ട​വി​ലെ​ത്തി​യാ​ണ് ഉ​പ്പു​നി​യ​മം ലം​ഘി​ച്ച​ത്.

പൂ​ർ​ണ സ്വ​രാ​ജി​നാ​യി

1928 ൽ ​പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന നാ​ലാം കോ​ൺ​ഗ്ര​സ്‌ സ​മ്മേ​ള​ന​ത്തി​ലെ പ്ര​മേ​യ​മാ​യ പൂ​ർ​ണ സ്വാ​രാ​ജ് പ​യ്യ​ന്നൂ​രി​നെ ച​രി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന ഏ​ടു​ക​ളി​ലാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. ബ്രി​ട്ടീ​ഷു​കാ​ർ പൂ​ർ​ണ​മാ​യും ഇ​ന്ത്യ വി​ടു​ക എ​ന്ന പ്ര​മേ​യം ആ​ദ്യ​മാ​യി ഉ​ന്ന​യി​ക്ക​പ്പെ​ട്ട​തും പ​യ്യ​ന്നൂ​രി​ലാ​യി​രു​ന്നു. ക​ലോ​ത്സ​വ​ത്തി​ന് പ്ര​ധാ​ന വേ​ദി​യാ​യ വി​ദ്യാ​ല​യ​ത്തി​ന് തൊ​ട്ട​ടു​ത്ത് പൊ​ലീ​സ് മൈ​താ​നി​യി​ലാ​ണ് സ​മ്മേ​ള​നം ന​ട​ന്ന​ത്.

ഗാ​ന്ധി പാ​ർ​ക്ക്

ക​ലോ​ത്സ​വത്തി​ന്റെ എ​ട്ടാം വേ​ദി​യി​ലെ​ത്തി​യാ​ൽ അ​വി​ടെ​യു​ള്ള മ​ൺ ത​രി​ക​ൾ​ക്ക് ഏ​റെ ക​ഥ പ​റ​യാ​നു​ണ്ടാ​വും. മു​മ്പ് ഗാ​ന്ധി മൈ​താ​ന​വും ഇ​പ്പോ​ൾ ഗാ​ന്ധി പാ​ർ​ക്കു​മാ​യ ഇ​വി​ടെ സ്വാ​ത​ന്ത്ര്യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ക​ഥ​ക​ൾ പ​റ​യാ​നു​ണ്ടാ​വും.

ക്വി​റ്റ് ഇ​ന്ത്യ സ​മ​ര സ്തൂ​പം

പ്ര​ധാ​ന വേ​ദി​യി​ൽ​നി​ന്ന് നോ​ക്കി​യാ​ൽ ക്വി​റ്റ് ഇ​ന്ത്യ സ​മ​ര സ്തൂ​പം കാ​ണാം. ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ക്രൂ​രമ​ർ​ദ​ന​മാ​ണ് ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​ത്. മ്യൂ​സി​യ​മാ​യ പ​ഴ​യ പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലെ കൊ​ടി​മ​ര​ത്തി​ലാ​ണ് പാ​റാ​വു നി​ന്ന പൊ​ലീ​സി​ന്റെ ക​ണ്ണു​വെ​ട്ടി​ച്ച് മൂ​ന്ന് പോ​രാ​ളി​ക​ൾ ബ്രി​ട്ടീ​ഷ് പ​താ​ക അ​ഴി​ച്ചു​മാ​റ്റി ത്രി​വ​ർ​ണ പ​താ​ക പാ​റി​ച്ച​ത്.

ഗാ​ന്ധി​യു​ണ്ടി​വി​ടെ

പ​യ്യ​ന്നൂ​രി​ന് ഒ​രു ഗാ​ന്ധി​യു​ണ്ട്. രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ച അ​ടി​മു​ടി ഗാ​ന്ധി​യ​നാ​യ വി.​പി. അ​പ്പു​ക്കു​ട്ട പൊ​തു​വാ​ൾ. പ​യ്യ​ന്നൂ​ർ താ​യി​നേ​രി​യി​ലെ വീ​ട്ടി​ൽ പോ​യാ​ൽ ഖാ​ദി​യും ഗാ​ന്ധി​യും സ​മ​ന്വ​യി​ക്കു​ന്ന പൊ​തു​വാ​ളെ കാ​ണാം. നൂ​റ്റി ഒ​ന്നി​ന്റെ നി​റ​വി​ലും യൗ​വ​ന​ത്തി​ന്റെ പ്ര​സ​രി​പ്പോ​ടെ പൊ​തു​വേ​ദി​ക​ളി​ലെ​ത്തു​ന്ന പ​യ്യ​ന്നൂ​രി​ന്റെ സു​കൃ​തം ക​ണ്ട് മ​ട​ങ്ങാം.

ആ​ദ്യ അ​ധി​നി​വേ​ശ വി​രു​ദ്ധ പോ​രാ​ട്ടം ന​ട​ന്ന ഭൂ​മി കാ​ണ​ണ്ടേ?

എ.​ഡി. പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ൽ പ​റ​ങ്കി​ക​ളും മു​സ് ലിം ​പോ​രാ​ളി​ക​ളും ത​മ്മി​ൽ പോ​രാ​ട്ടം ന​ട​ന്ന സ്ഥ​ലം ഇ​താ ഇ​വി​ടെ​യാ​ണ്. പ​ഴ​യ ബ​സ്റ്റാ​ൻ​ഡി​ൽ രാ​മ​ന്ത​ളി യി​ലേ​ക്കു​ള്ള ബ​സ് ക​യ​റി വ​ട​ക്കു​മ്പാ​ട്ട് ഇ​റ​ങ്ങി അ​ൽ​പം മു​മ്പോ​ട്ടു ന​ട​ന്നാ​ൽ കോ​ട്ട​പ്പ​റ​മ്പി​ലെ​ത്തും. പ​റ​ങ്കി​ക​ൾ കോ​ട്ട കെ​ട്ടി​യ സ്ഥ​ല​മാ​ണ് കോ​ട്ട​പ്പ​റ​മ്പ്. ഇ​വി​ടെ വെ​ച്ചാ​ണ് പ​റ​ങ്കി പോ​രാ​ളി​ക​ളാ​ട് ഏ​റ്റു​മു​ട്ടി 17 മു​സ് ലിം ​പോ​രാ​ളി​ക​ൾ മ​രി​ച്ചു​വീ​ണ​ത്. ആ​ദ്യ അ​ധി​നി​വേ​ശ വി​രു​ദ്ധ പോ​രാ​ട്ടം. 17 ശു​ഹ​ദാ മ​ഖാം ഈ ​ച​രി​ത്രം പ​റ​യും. ഇ​വി​ടെ അ​വ​ർ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും കാ​ണാം.

ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യം

ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ അ​വ​സാ​ന ശി​ഷ്യ​ൻ സ്വാ​മി ആ​ന​ന്ദ തീ​ർ​ത്ഥ​ർ സ്ഥാ​പി​ച്ച ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യം മ​റ്റൊ​രു ച​രി​ത്ര സ്ഥ​ലി​യാ​ണ്. ദ​ലി​ത് വി​ദ്യാ​ർ​ഥി​ക​ളെ പാ​ർ​പ്പി​ച്ച് വി​ദ്യ​ഭ്യാ​സം ന​ൽ​കി​ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കാ​നാ​ണ് സ്വാ​മി വി​ദ്യാ​ല​യം സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - school yuouth festival
Next Story