സിൽവർ ലൈൻ സാധാരണ ജനങ്ങൾക്കായുള്ള വികസനമല്ല –ദയാബായി
text_fieldsപയ്യന്നൂർ: സിൽവർ ലൈൻ പദ്ധതി സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള വികസനമല്ലെന്നും കടം വാങ്ങിയുള്ള വികസനം കടം തരുന്നവരുടെ വികസനത്തിനുവേണ്ടിയാണെന്നും സാമൂഹിക പ്രവർത്തക ദയാബായി. കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ പ്രതിരോധസമിതി പാപ്പിനിശ്ശേരിയിൽനിന്ന് തൃക്കരിപ്പൂർ വരെ നടത്തുന്ന പ്രതിരോധ പദയാത്രയുടെ രണ്ടാംദിന സമാപന സമ്മേളനം പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എല്ലാം ശരിയാകുമെന്നുപറഞ്ഞ് അധികാരത്തിൽ വന്ന മുഖ്യമന്ത്രി ജനങ്ങൾക്ക് ദുരിതം സമ്മാനിക്കരുതെന്നും വാക്കുപാലിക്കണമെന്നും സാധാരണ മനുഷ്യരുടെ വികസനത്തിനായി നിലകൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു. പ്രതിരോധസമിതി ചെയർമാൻ ടി.പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു.
ദലിത് കോൺഗ്രസ് നേതാവ് വിജയൻ കുട്ടിനേടത്ത് ദയാബായിയെ ഷാൾ അണിയിച്ചു.
വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എൻ. വേണു, കെ. ബ്രിജേഷ് കുമാർ, കെ.ടി. സഹദുല്ല, സുധീഷ് കടന്നപ്പള്ളി, കവി മാധവൻ പുറച്ചേരി, ഡി. സുരേന്ദ്രനാഥ്, കെ-റെയിൽ വിരുദ്ധ ജനകീയ സമിതി നേതാക്കളായ ഷൈല കെ. ജോൺ, അഡ്വ. പി.സി. വിവേക്, കെ-റെയിൽ പ്രതിരോധ സമിതി കൺവീനർ വി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.