നടനവിസ്മയം ചൊരിഞ്ഞ് 13കാരന്റെ പുലിയൂർകാളി
text_fieldsപയ്യന്നൂർ: വട്ടമുടിയണിഞ്ഞ് നടനവിസ്മയം ചൊരിഞ്ഞ് 13കാരന്റെ പുലിയൂർകാളി. കടന്നപ്പള്ളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലാണ് എട്ടാം ക്ലാസുകാരൻ മുടിയണിഞ്ഞ് ദേവനർത്തനമാടി ഭക്തരെ വിസ്മയിപ്പിച്ചത്. സഞ്ജയ് കൃഷ്ണയാണ് തെയ്യം അനുഷ്ഠാനത്തിലെ ഈ പുതിയ വാഗ്ദാനം.
കടന്നപ്പള്ളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ മൂന്നാം കളിയാട്ട ദിവസമായ ബുധനാഴ്ച രാവിലെയാണ് തെയ്യം അരങ്ങിലെത്തിയത്. മുഖത്തെഴുതി കോലമണിയാൻ തയാറായപ്പോൾ ഭാരമുള്ള മുടിയും അണിയലുകളും താങ്ങുമോ എന്നുപോലും പലരും ആശങ്കപ്പെട്ടിരുന്നു.
എന്നാൽ, ഒരു ആശങ്കയുമില്ലാതെയായിരുന്നു സഞ്ജയിന്റെ തെയ്യത്തിലേക്കുള്ള പ്രവേശം. അഞ്ചാം വയസ്സിൽ വണ്ണാൻകൂത്തിന്റെ കൂടെയുള്ള പെൺകൂത്ത് കെട്ടിയാണ് സഞ്ജയ് തെയ്യാട്ട രംഗത്ത് ചുവടുവെച്ചത്. പിന്നീട് ആടിവേടൻ കെട്ടി പാരമ്പര്യത്തിലേക്ക് സഞ്ചരിച്ചു. സഞ്ജയ് ആദ്യമായി പുലിയൂർ കണ്ണൻ ദൈവം കെട്ടിയതും കടന്നപ്പള്ളി മുച്ചിലോട്ടായിരുന്നു. കടന്നപ്പള്ളിയിലെ പ്രമുഖ തെയ്യം കോലധാരി സന്തോഷ് പെരുവണ്ണാന്റെ മകനാണ് സഞ്ജയ് കൃഷ്ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.