സഹോദരൻ പോയി; ശ്യാമള ഇനി എയ്ഞ്ചൽസിെൻറ സ്നേഹത്തണലിൽ
text_fieldsപയ്യന്നൂർ: പയ്യന്നൂരിലെ എസ്. ഗോപാലകൃഷ്ണ ഷേണായി കയറിൽ ജീവിതം അവസാനിപ്പിച്ചപ്പോൾ തുണയറ്റ സഹോദരി ശ്യാമളക്ക് തണലൊരുക്കി പയ്യന്നൂർ നഗരസഭ. വാടകവീട് ഒഴിപ്പിക്കാനെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയ ഗോപാലകൃഷ്ണ ഷേണായിയുടെ സംരക്ഷണയിലായിരുന്നു അസുഖബാധിതയായ ശ്യാമള. മറ്റാരും സംരക്ഷിക്കാൻ മുന്നോട്ടുവരാതായതോടെ എസ്. ശ്യാമള ഷേണായിയെ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഇടപെട്ട് പഴയങ്ങാടി ഗാർഡിയൻ എയ്ഞ്ചൽസിലേക്ക് മാറ്റുകയായിരുന്നു.
ഗോപാലകൃഷ്ണ ഷേണായിയുടെ കൂടെ വാടകവീട്ടിൽ താമസമായിരുന്ന സഹോദരി ശ്യാമള പകൽ സമയങ്ങളിൽ നഗരസഭയുടെ മുത്തത്തി പകൽവീടിെൻറ സംരക്ഷണയിലായിരുന്നു. സഹോദരൻ മരിച്ചപ്പോൾ രാത്രികാല സംരക്ഷണചുമതല ഏറ്റെടുക്കാൻ മറ്റുള്ളവർ തയാറാകാത്തതിനെ തുടർന്നാണ് എയ്ഞ്ചൽസിൽ സംരക്ഷണമൊരുക്കിയത്. വെള്ളിയാഴ്ച രാവിലെ 11 ഒാടെയാണ് ഗോപാലകൃഷ്ണ ഷേണായിയെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം ശ്യാമള നഗരസഭയുടെ പകൽവീട്ടിലായിരുന്നു. കാര്യമായ ജോലിയില്ലാത്ത ഗോപാലകൃഷ്ണ ഷേണായി മൂന്നു വർഷത്തിലധികമായി വാടക നൽകിയില്ലെന്നു പറയുന്നു. ഇതേത്തുടർന്ന് കെട്ടിട ഉടമ കേസ് നൽകുകയും ഒഴിപ്പിക്കാൻ വിധിയാവുകയും ചെയ്തു. ഉദ്യോഗസ്ഥർ ഒഴിപ്പിക്കാനെത്തിയപ്പോഴാണ് ഗോപാലകൃഷ്ണ ഷേണായിയെ മുറിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.