ജയിലിൽ നിന്നിറങ്ങിയ മോഷ്ടാവ് മറ്റൊരു കേസിൽ അറസ്റ്റിൽ
text_fieldsപയ്യന്നൂർ: ജയിലിൽ നിന്നിറങ്ങിയ വിവാദ മോഷ്ടാവ് പിടിയിൽ. അരിപ്പാമ്പ്രയിലെ പി.എം. മുഹമ്മദ് മുര്‍ഷിദിനെ(31)യാണ് പരിയാരം മെഡിക്കൽ കോളജ് പൊലീസ് മേഷണക്കേസില്‍ അറസ്റ്റ്ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ജയിലില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സ്ഥലത്തെത്തിയ പൊലീസ് മുര്‍ഷിദിനെ പിടികൂടിയത്.
മോഷ്ടിച്ച സ്വര്‍ണവും പണവും തിരിച്ചു നല്കി മാപ്പുപറഞ്ഞ മോഷ്ടാവ് പൊലീസിനെ വെട്ടിച്ച് മുങ്ങിനടക്കുന്നതിനിടയില് കഴിഞ്ഞ മൂന്നിന് പൂഴികടത്ത് കേസില്‍ പയ്യന്നൂര്‍ കോടതി റിമാൻഡ് ചെയ്തിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് പരിയാരം പൊലീസ് സെന്‍ട്രല്‍ ജയില്‍ പരിസരത്തെത്തി വീണ്ടും കസ്റ്റഡിയിലെടുത്തത്.
അരിപ്പാമ്പ്രയിലെ മോഷണക്കേസുകളുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ രണ്ടിന് പരിയാരം പഞ്ചായത്തംഗം അഷറഫ് കൊട്ടോലയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച 1,91,500 രൂപയും നാലരപവന്‍ സര്‍ണാഭരണങ്ങളും 630 ഗ്രാം സ്വര്‍ണത്തരികളും മൂന്ന് കവറുകളിലാക്കി ഉപേക്ഷിക്കുകയും ഇതോടൊപ്പം മാപ്പപേക്ഷ കത്ത് നല്‍കുകയും ചെയ്തിരുന്നു.
2018 ലെ പൂഴിക്കടത്ത് കേസില്‍ പയ്യന്നൂര്‍ കോടതിയില്‍ ജാമ്യമെടുക്കാനെത്തിയപ്പോഴാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്. മാസങ്ങളായി അരിപ്പാമ്പ്ര പ്രദേശത്ത് മോഷണം നടത്തിവന്ന ഇയാള്‍ ഒക്ടോബര്‍ ഒന്നിനാണ് ഒരു മോഷണ ശ്രമത്തിനിടയില്‍ സി.സി.ടി.വി കാമറയില്‍ കുടുങ്ങിയത്. നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തുവെങ്കിലും വിട്ടയക്കുകയായിരുന്നു.
പിന്നീടാണ് നവംബര്‍ രണ്ടിന് മോഷ്ടിച്ച പണവും സ്വര്‍ണവും പഞ്ചായത്തംഗത്തിെൻറ വീട്ടില്‍ ഉപേക്ഷിക്കുകയും അതോടൊപ്പം ആരുടെയൊക്കെയാണ് മുതലുകളെന്ന് എഴുതിനല്‍കുകയും മോഷണത്തിന് മാപ്പുപറയുകയും ചെയ്തത്. പൊലീസിെൻറ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ച മുര്‍ഷിദിനെ വെള്ളിയാഴ്ച മോഷണം നടത്തിയ വീടുകളിലും സ്വര്‍ണം വിൽപന നടത്തിയ തളിപ്പറമ്പിലെ ജ്വല്ലറിയിലും തെളിവെടുപ്പിനായി കൊണ്ടുപോയി. പരിയാരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ.വി. ബാബു, എസ്.ഐ കെ.വി. സതീശന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ മുര്‍ഷിദിനെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യാനായി മുര്‍ഷിദിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.