വേലിയേറ്റം: മണൽ ഡ്രഡ്ജിങ് യന്ത്രം കടലിൽ താഴ്ന്നു
text_fieldsപയ്യന്നൂർ: രാമന്തളി പാലക്കോട് വലിയ കടപ്പുറം അഴിമുഖത്ത് മണൽ ഡ്രഡ്ജിങ് നടത്താൻ കൊണ്ടുവന്ന യന്ത്രം ശക്തമായ വേലിയേറ്റത്തിൽ മണൽ എടുത്ത കുഴിയിൽ താഴ്ന്നു. ഇവിടെ മണൽ നീക്കം ചെയ്യുന്ന പ്രവൃത്തി തിങ്കളാഴ്ചയാണ് ആരംഭിച്ചത്.
എന്നാൽ, ഡ്രഡ്ജിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് ചൊവ്വാഴ്ച മണൽ നീക്കൽ നടന്നിരുന്നില്ല. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചയും ഉണ്ടായ ശക്തമായ വേലിയേറ്റത്തിലും ഇറക്കത്തിലും പെട്ടാണ് മണൽ നീക്കം ചെയ്ത കുഴിയിൽ യന്ത്രം താഴ്ന്നത്.
മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് ഡ്രഡ്ജിങ് യന്ത്രം ബുദ്ധിമുട്ടാകുന്നതിനാൽ വളപട്ടണത്തുനിന്നും എത്തിയ ഖലാസികൾ യന്ത്രം ഉയർത്താനുള്ള ശ്രമത്തിലാണ്. പൊതുമേഖല സ്ഥാപനമായ കെംഡലിനാണ് ഡ്രഡ്ജിങ് ചുമതല. പാലക്കോട് ഫിഷ് ലാൻഡിങ് സെൻററും പുതിയങ്ങാടി കടപ്പുറവും കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന രണ്ടായിരത്തിലധികം തൊഴിലാളികളുടെ നിരന്തരമായ ആവശ്യമായിരുന്നു പാലക്കാട് അഴിമുഖത്ത് മണൽ ഡ്രഡ്ജിങ് നടത്തുക എന്നത്.
ഈ ഭാഗത്ത് മണൽ അടിഞ്ഞുകൂടി അപകടം തുടർക്കഥയായതോടെയാണ് അഴിമുഖത്തുനിന്നും മണൽ നീക്കാൻ നടപടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.