Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightഇന്ന് തുലാപ്പിറവി;...

ഇന്ന് തുലാപ്പിറവി; ഉണരുമോ കളിയാട്ടക്കാലം?

text_fields
bookmark_border
ഇന്ന് തുലാപ്പിറവി; ഉണരുമോ കളിയാട്ടക്കാലം?
cancel
camera_alt

രണ്ടു വർഷം മുമ്പ് പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് കാവിൽ അരങ്ങേറിയ മുച്ചിലോട്ട്​ ഭഗവതിമാർ

പ​യ്യ​ന്നൂ​ർ: അ​ട​ച്ചു​പൂ​ട്ട​ലി​െൻറ ആ​ല​സ്യ​ത്തി​ൽ​നി​ന്നു​ണ​രാ​തെ ഒ​രു ക​ളി​യാ​ട്ട​ക്കാ​ലം കൂ​ടി സ​മാ​ഗ​ത​മാ​യി. ഇ​ന്ന​ത്തെ തു​ലാ​മാ​സ​പ്പി​റ​വി​യോ​ടെ​യാ​ണ് വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഓ​ട്ടു​ചി​ല​മ്പു​ക​ൾ ക​ല​മ്പു​ന്ന തെ​യ്യ​ക്കാ​ല​വും പി​റ​ക്കു​ന്ന​ത്. അ​ട​ച്ചി​ട​ലി​ൽ ഇ​ള​വു​ക​ളു​ണ്ടെ​ങ്കി​ലും കാ​വു​ക​ൾ സ​ജീ​വ​മാ​കു​മോ എ​ന്ന​തി​ൽ പ​ര​ക്കെ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ ഇ​തു​വ​രെ പ​ച്ച​ക്കൊ​ടി കാ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു.തു​ലാ​മാ​സ​ത്തി​ൽ ഉ​ണ​രേ​ണ്ട തെ​യ്യ​ക്കാ​വു​ക​ളി​ൽ​നി​ന്ന് അ​നി​ശ്ചി​ത​ത്വ​ത്തി​െൻറ കാ​ർ​മേ​ഘ​ങ്ങ​ൾ മാ​യാ​തെ​യാ​യ​തോ​ടെ പ്ര​തീ​ക്ഷ​യ​സ്ത​മി​ച്ച​ത്​ നൂ​റു​ക​ണ​ക്കി​ന് തെ​യ്യം ക​ലാ​കാ​ര​ന്മാ​ർ​ക്കാ​ണ്.

2019ലെ ​സീ​സ​ണി​ൽ പാ​തി​വ​ഴി​യി​ൽ നി​ല​ച്ച ക​ളി​യാ​ട്ട​ക്കാ​ലം ക​ഴി​ഞ്ഞ തു​ലാ​മാ​സ​ത്തി​ൽ വീ​ണ്ടും താ​ള​മി​ടു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. ആ​ൾ​ക്കൂ​ട്ടം കു​റ​ച്ചു​മാ​ത്രം ഒ​രു​തെ​യ്യം കെ​ട്ടാ​നു​ള്ള അ​നു​മ​തി ജി​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് ക​ലാ​കാ​ര​ന്മാ​രും ക്ഷേ​ത്ര​ക്കാ​രും പ​റ​യു​ന്ന​ത്. ആ​ളും ആ​ര​വ​വു​മാ​ണ് ക​ളി​യാ​ട്ട​ക്കാ​വു​ക​ളു​ടെ മു​ഖ​മു​ദ്ര. മു​മ്പ് നി​ശ്ച​യി​ച്ച് ന​ട​ത്തി​വ​രാ​റു​ള്ള അ​നു​ഷ്ഠാ​ന​മാ​ണ് തെ​യ്യം. അ​തു​കൊ​ണ്ട് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി ക​ളി​യാ​ട്ടം ന​ട​ത്തു​ക അ​സാ​ധ്യ​മാ​ണ്. ഇ​താ​ണ് ഈ ​സീ​സ​ണി​ലെ​യും തെ​യ്യം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​ത്. മാ​ത്ര​മ​ല്ല, ആ​ളു​ക​ൾ കു​റ​യു​ന്ന​ത് സാ​മ്പ​ത്തി​ക​ഞെ​രു​ക്ക​ത്തി​നും കാ​ര​ണ​മാ​വും. അ​ത്യു​ത്ത​ര​കേ​ര​ള​ത്തി​ലെ അ​സം​ഖ്യം തെ​യ്യ​ക്കാ​വു​ക​ളാ​ണ് ഇ​ക്കു​റി​യും കോ​വി​ഡ് കാ​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്.

ര​ണ്ടു വ​ർ​ഷ​മാ​യി ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് തെ​യ്യം ക​ലാ​കാ​ര​ന്മാ​രു​ടെ ജീ​വി​ത​മാ​ണ് വൈ​റ​സ് ത​ക​ർ​ത്തെ​റി​ഞ്ഞ​ത്. ഈ ​പ്ര​തി​സ​ന്ധി ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. തു​ലാം പി​റ​ന്നാ​ൽ ചെ​ണ്ട​പ്പു​റ​ത്ത് കോ​ലു​വീ​ഴാ​ത്ത ഗ്രാ​മ​ങ്ങ​ൾ ഈ ​ര​ണ്ടു ജി​ല്ല​ക​ളി​ലും വി​ര​ള​മാ​ണ്. തോ​റ്റം​പാ​ട്ടി​െൻറ അ​ലൗ​കി​ക താ​ള​വും ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന വാ​ചാ​ലും ഇ​ല്ല എ​ന്നു മാ​ത്ര​മ​ല്ല, നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ അ​ന്നം കൂ​ടി​യാ​ണ് മു​ട്ടി​യ​ത്. പൂ​രോ​ത്സ​വം, വി​ഷു​വി​ള​ക്ക് തു​ട​ങ്ങി ഏ​റെ തി​ര​ക്കു​ള്ള സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ൽ കോ​വി​ഡ്​ ഭീ​തി കാ​ര​ണം കാ​വു​ക​ളി​ൽ ക​ളി​യാ​ട്ടം നി​ല​ച്ച​ത്. നൂ​റു​ക​ണ​ക്കി​ന് കാ​വു​ക​ളും ത​റ​വാ​ടു​ക​ളും കൊ​യ്തൊ​ഴി​ഞ്ഞ പാ​ട​ങ്ങ​ളും സ​ജീ​വ​മാ​ക്കി​യ തെ​യ്യ​ക്കാ​ലം ഇ​ല്ലാ​താ​യ​ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണെ​ന്ന് ക​ലാ​കാ​ര​ന്മാ​ർ പ​റ​യു​ന്നു.

ആ​റു​മാ​സം ഉ​റ​ഞ്ഞാ​ടി കാ​വു​ക​ളു​ണ​ർ​ത്തു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ലാ​ണ് ഇ​വ​ർ ഒ​രു​വ​ർ​ഷം ജീ​വി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, ഊ​ണു​മു​റ​ക്ക​വു​മൊ​ഴി​ഞ്ഞ് ശ​രീ​രം വ​രി​ഞ്ഞു​മു​റു​ക്കി​യും തീ​യാ​ട്ട​ത്തി​ലൂ​ടെ​യും ശ​രീ​ര​ത്തി​നേ​ൽ​പി​ക്കു​ന്ന പ​രി​ക്കു​ക​ൾ ചെ​റു​ത​ല്ല. ഇ​തി​നു​ള്ള ക​ർ​ക്കി​ട​ക മാ​സ​ത്തി​ലെ ആ​ശു​പ​ത്രി​വാ​സ​വും ചി​കി​ത്സ​യും ഇ​ല്ലാ​താ​യി. സാ​ധാ​ര​ണ ഇ​ട​വ​പ്പാ​തി ക​ഴി​ഞ്ഞാ​ൽ പൊ​ടി ത​ട്ടി ഭ​ദ്ര​മാ​യി വെ​ക്കു​ന്ന ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ തു​ലാ​മാ​സ​ത്തി​ലാ​ണ് പു​റ​ത്തെ​ടു​ത്ത് പു​തു​ക്കു​ക പ​തി​വ്. എ​ന്നാ​ൽ, അ​നി​ശ്ചി​ത​ത്വം കാ​ര​ണം ഇ​വ ഇ​പ്പോ​ഴും വി​ശ്ര​മ​ത്തി​ലാ​ണ്. തു​ലാ​പ​ത്തി​നാ​ണ് മി​ക്ക കാ​വു​ക​ൾ ഉ​ണ​രു​ക.

പ​യ്യ​ന്നൂ​ർ ഉ​ൾ​പ്പെ​ടെ തു​ലാ​മാ​സ സം​ക്ര​മ​ത്തി​ൽ ത​ന്നെ തെ​യ്യ​മു​റ​യു​ന്ന ത​റ​വാ​ടു​ക​ളു​ണ്ട്. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ളും സൗ​ജ​ന്യ റേ​ഷ​നു​മൊ​ക്കെ ല​ഭി​ച്ചു​വെ​ങ്കി​ലും ന​ഷ്​​ട​പ്പെ​ട്ട തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ ഒ​രി​ക്ക​ലും തി​രി​ച്ചു​കി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ആ​ചാ​ര​സ്ഥാ​നി​ക​ർ​ക്ക് ന​ൽ​കി​വ​രു​ന്ന സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യം ത​ങ്ങ​ൾ​ക്കു​കൂ​ടി ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ർ​ഷ​ങ്ങ​ളാ​യി സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന് ഇ​വ​ർ പ​റ​യു​ന്നു. വ​ണ്ണാ​ൻ, മ​ല​യ​ൻ, വേ​ല​ൻ, ചി​ങ്ക​ത്താ​ൻ, പു​ല​യ തു​ട​ങ്ങി​യ സ​മു​ദാ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യി തെ​യ്യം കെ​ട്ടി​യാ​ടു​ന്ന​ത്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സീ​സ​ണി​ലെ ക​ളി​യാ​ട്ടം മാ​ത്രം ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന​വ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tulappiravi
News Summary - Today is Tulappiravi
Next Story