Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightമയക്കുമരുന്ന് സഹിതം...

മയക്കുമരുന്ന് സഹിതം രണ്ട് യുവാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
മയക്കുമരുന്ന് സഹിതം രണ്ട് യുവാക്കൾ അറസ്​റ്റിൽ
cancel

പ​യ്യ​ന്നൂ​ർ: മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ സ​ഹി​തം ര​ണ്ട് യു​വാ​ക്ക​ളെ പ​യ്യ​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്​​തു. പ​യ്യ​ന്നൂ​ർ താ​യി​നേ​രി എ​സ്.​എ.​ബി.​ടി.​എം.​എ​ച്ച്.​എ​സ് സ്​​കൂ​ളി​നു സ​മീ​പ​ത്തെ എം. ​അ​സ്ക​ർ അ​ലി (35), കാ​ഞ്ഞ​ങ്ങാ​ട് നാ​ണി​ക്ക​ട​വ് സ്വ​ദേ​ശി കെ. ​ഹ​ർ​ഷാ​ദ് (32) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ർ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ പി. ​യ​ദു​കൃ​ഷ്ണ​ൻ, എ​സ്.​ഐ ഗി​രീ​ശ​ൻ, എ.​എ​സ്.​ഐ നി​കേ​ഷ്, സി.​പി.​ഒ ഭാ​സ്​​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് അ​റ​സ്​​റ്റു​ചെ​യ്ത​ത്. ഹ​ർ​ഷാ​ദ് ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

വാ​ഹ​ന​ങ്ങ​ൾ​ക്ക് വ്യാ​ജ ഇ​ൻ​ഷു​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​ക്കൊ​ടു​ക്കു​ന്ന റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പ​യ്യ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് വ്യാ​ജ ഇ​ൻ​ഷു​റ​ൻ​സു​മാ​യി ക​ള്ള ടാ​ക്സി​യാ​യി ഓ​ടു​ന്ന ഇ​ന്നോ​വ കാ​റി​നെ​പ്പ​റ്റി​യു​ള്ള വി​വ​രം പൊ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. ഡി​വൈ.​എ​സ്.​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച 2.30ഒാ​ടെ ത​ലി​ച്ചാ​ലം പാ​ല​ത്തി​ന​ടു​ത്ത് കാ​ർ പൊ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​സ്ക​ർ അ​ലി​യെ​യും ഹ​ർ​ഷാ​ദി​നെ​യും ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് അ​ഞ്ചു​ഗ്രാം എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. ക​ഞ്ചാ​വ് വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഹു​ക്ക​യും കാ​റി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrested
News Summary - Two youths arrested with drugs
Next Story