Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightപുനർജനി തേടി വെള്ളൂർ...

പുനർജനി തേടി വെള്ളൂർ പുഴ

text_fields
bookmark_border
പുനർജനി തേടി വെള്ളൂർ പുഴ
cancel
camera_alt

സി. കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വെള്ളൂർ പുഴ സന്ദർശിക്കുന്നു

പ​യ്യന്നൂ​ർ: മ​ണ്ണ​ടി​ഞ്ഞും കാ​ടു​ക​യ​റി​യും സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ന​ഷ്​​ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വെ​ള്ളൂ​ർ പു​ഴ​യെ വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് ന​ട​പ​ടി​യാ​വു​ന്നു. പു​ഴ​സം​ര​ക്ഷ​ണ​ത്തി​ന് സ​മ​ഗ്ര​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സി. ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ്, മ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പു​ഴ​യു​ടെ പു​ന​ർ​ജ​നി​ക്ക് പ്ര​തീ​ക്ഷ​യേ​റി​യ​ത്.

കാ​ങ്കോ​ൽ, ക​രി​ങ്കു​ഴി, വെ​ള്ളൂ​ർ, പെ​ര​ളം, പാ​ല​ത്ത​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ക്ക​ർ ക​ണ​ക്കി​ന് നെ​ൽ​വ​യ​ലു​ക​ളു​ടെ ഏ​ക ജ​ല​സേ​ച​ന മാ​ർ​ഗ​മാ​ണ് വെ​ള്ളൂ​ർ​പു​ഴ. രൂ​ക്ഷ​മാ​യ മ​ണ്ണൊ​ലി​പ്പി​നെ തു​ട​ർ​ന്ന് മ​ണ്ണ​ടി​ഞ്ഞും ക​ര​യി​ടി​ഞ്ഞ് വീ​തി​കു​റ​ഞ്ഞും പു​ഴ​ക്കാ​ട് വ​ള​ർ​ന്നും നീ​രൊ​ഴു​ക്ക് തീ​രെ ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കൂ​ടാ​തെ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പു​ഴ​ത​ണ്ട് ത​ക​ർ​ന്ന് നെ​ൽ​കൃ​ഷി ന​ശി​ക്കു​ക​യും പു​ര​യി​ട​ങ്ങ​ൾ​ക്കും റോ​ഡി​നും ക​ന​ത്ത ഭീ​ഷ​ണി ഉ​ണ്ടാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പാ​നോ​ത്ത് പാ​ല​ത്തി​ന​രി​കി​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യി ക​ന​ത്ത നാ​ശ​ന​ഷ്​​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് നി​ർ​മി​ച്ച ജ​ന​കീ​യ ത​ട​യ​ണ​യും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു വ​ലി​യ പ്ര​ദേ​ശ​ത്തി​െൻറ കൃ​ഷി​ക്കും ജ​ല​സേ​ച​ന​ത്തി​നും കു​ടി​വെ​ള്ള​ത്തി​നും സം​സ്​​കാ​ര​ത്തി​നും അ​ടി​സ്ഥാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന ഈ ​പു​ഴ​യെ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള സ​മ​ഗ്ര​മാ​യ പ​ദ്ധ​തി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. കാ​ങ്കോ​ൽ മു​ത​ൽ പാ​ല​ത്ത​ര വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും പു​ഴ ത​ണ്ട് ത​ക​ർ​ന്ന​ത് പോ​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നും എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന സി. ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ ഇ. ​ക​രു​ണാ​ക​ര​ൻ, ഒ. ​സു​മ​തി. മു​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ കെ.​പി. ജ്യോ​തി, സി. ​ഗോ​വി​ന്ദ​ൻ, എ​ൻ. അ​ബ്​​ദു​ൽ സ​ലാം, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​യ നോ​ബ്ൾ സെ​ബാ​സ്​​റ്റ്യ​ൻ, അ​മ​ർ​നാ​ഥ് എ​ന്നി​വ​രും എം.​എ​ൽ.​എ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:payyannurVellore river
News Summary - Vellore river in search of rebirth
Next Story