വെള്ളൂർ സമരം 70 നാൾ പിന്നിട്ടു
text_fieldsപയ്യന്നൂർ: ദേശീയപാതയിൽ വെള്ളൂർ ബാങ്ക് സ്റ്റോപ്പിൽ അടിപ്പാതക്കു വേണ്ടിയുള്ള സമരം വ്യാഴാഴ്ച 70 ദിവസം പിന്നിട്ടു. ദേശീയപാത വികസനത്തോടെ വെള്ളൂർ ഗ്രാമം രണ്ടായി വിഭജിക്കപ്പെടുമെന്നാരോപിച്ചാണ് നാട്ടുകാർ സമരരംഗത്തുള്ളത്.
വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും റോഡിനിരുവശങ്ങളിലായി വിഭജിക്കപ്പെടുന്നതോടെ ജനങ്ങളുടെ ജീവിതം പ്രയാസപൂർണമാവുകയാണ്. രണ്ടരക്കിലോമീറ്റർ ദൂരം നടന്നു മാത്രമേ റോഡിന്റെ ഒരു വശത്തുനിന്ന് മറുവശത്തെത്താൻ കഴിയൂ.
ഇത് പരിഹരിക്കുന്നതിന് വെള്ളൂർ ബാങ്ക് സ്റ്റോപ്പിൽ അടിപ്പാത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സമരത്തിന്റെ 70ാം ദിവസം പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകർ കലാവതരണങ്ങളുമായി സമരത്തോടൊപ്പം ചേർന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് പി.പി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സമരപ്പന്തലിൽ നൃത്തവും ചിത്രവും സംയോജിപ്പിച്ചു ലീജ ദിനൂപ് ‘വരനടനം’ അവതരിപ്പിച്ചു. ബാലൻ പാലായി, സുരേന്ദ്രൻ കൂക്കാനം, വിനോദ് പയ്യന്നൂർ, പ്രമോദ് അടുത്തില, തങ്കരാജ് കൊഴുമ്മൽ, കലേഷ് കല, കെ.വി. സൂരജ് എന്നിവർ ചിത്രങ്ങൾ വരച്ചു. എം. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.വി. പ്രശാന്ത്കുമാർ, പി.കെ. സുരേഷ്കുമാർ, ആർ. മുരളീധരൻ, കെ.ആർ. സരളാഭായ്, എം. ശശിമോഹനൻ, പി. ഷിജിത്ത്, കെ. സതീശൻ, ടി.വി. ചന്ദ്രൻ, എസ്. ശ്രീജിത്ത്, കെ. സുനിൽ, കെ. ബിജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.