യുവതി തൂങ്ങിമരിച്ച നിലയില്‍
text_fieldsപയ്യന്നൂര്‍: നാലുവര്‍ഷം മുമ്പ് വിവാഹിതയായ യുവതി സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. രാമന്തളി ചിറ്റടിയിലെ ചന്ദ്രന്-സുനിത ദമ്പതികളുടെ മകളും പയ്യന്നൂര്‍ സുമംഗലി ടാക്കീസിന് സമീപത്തെ സുജിത്തിെൻറ ഭാര്യയുമായ ടി.പി.നിധിഷയാണ് (23) മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍തൃഗൃഹത്തിലായിരുന്ന യുവതി രണ്ടര വയസ്സുള്ള മകന് ധ്യാന്ജിത്തുമായി മൂന്നുദിവസം മുമ്പാണ് ചിറ്റടിയിലെ വീട്ടിലെത്തിയത്. ചൊവ്വാഴ്ച അമ്മ ജോലിക്ക് പോയിരുന്നു. ഈ അവസരത്തില്‍ ഭക്ഷണം നല്കി കുട്ടിയെ ഉറക്കിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. സംഭവസമയത്ത് പിതാവ് ചന്ദ്രൻ വീട്ടിൽ ഉറങ്ങുന്നുണ്ടായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ടുവന്ന അച്ഛനാണ് മകളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ. ബാലഗോപാലിെൻറ സാന്നിധ്യത്തില്‍ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി. മരണകാരണം അറിവായിട്ടില്ല. പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ സുജിത്തും നിധിഷയും തമ്മില്‍ പ്രണയത്തെ തുടര്‍ന്നാണ് വിവാഹിതരായത്. പയ്യന്നൂരില്‍ മാര്‍ക്കറ്റിങ് എജന്‍സി നടത്തുന്ന നിധിന് സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.