പയ്യാവൂരിലെ ആത്മഹത്യ: പ്രതിഷേധ കൂട്ടായ്മ നടത്തി
text_fieldsപയ്യാവൂരിലെ സ്വപ്നയുടെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിള അസോസിയേഷൻ നടത്തിയ പ്രതിഷേധ കൂട്ടായ്മ കെ.ടി. അനിൽ ഉദ്ഘാടനം
ചെയ്യുന്നു
ശ്രീകണ്ഠപുരം: പയ്യാവൂർ പൊന്നുംപറമ്പിലെ സ്വപ്നയുടെയും കുടുംബത്തിെൻറയും കൂട്ട ആത്മഹത്യക്ക് കാരണക്കാരായ ബ്ലേഡ് മാഫിയക്കാരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മഹിള അസോസിയേഷൻ പയ്യാവൂർ വില്ലേജ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. തങ്കമണി ശിവദാസൻ അധ്യക്ഷത വഹിച്ചു. എം.സി. നാരായണൻ, ജോയി ജോസഫ്, ശിവദാസൻ തളിയിൽ, എം.സി. തോമസ്, ചാക്കോ മുല്ലപ്പള്ളി, കെ.കെ. ഷൈലജ, പി.വി. കമലാക്ഷി എന്നിവർ സംസാരിച്ചു. പ്രീത സുരേഷ് സ്വാഗതം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.