ദാനം കിട്ടിയ ഓഫിസ് മുറി; മാട്ടൂലിെൻറ തുടക്കം വിവരിച്ച് പ്രഥമ യോഗ മിനുട്സ്
text_fieldsപഴയങ്ങാടി: ആറര പതിറ്റാണ്ട് മുമ്പുള്ള ഒരു കൈയെഴുത്ത് രേഖ. ഒരു പഞ്ചായത്തിെൻറ എളിയ തുടക്കത്തിെൻറ കഥയാണത്. മാട്ടൂൽ പഞ്ചായത്തിെൻറ ആദ്യത്തെ രണ്ടുയോഗങ്ങളുടെ മിനുട്സ്. അതിെൻറ ഉള്ളടക്കം ഇങ്ങനെ വായിക്കാം. 1955 ജനുവരി ആറിന് വൈകീട്ട് അഞ്ച് മണിക്കായിരുന്നു മാട്ടൂൽ വില്ലേജ് പഞ്ചായത്തിെൻറ പ്രഥമ യോഗം. ഇന്നത്തെ പഞ്ചായത്തുകൾ അക്കാലങ്ങളിൽ വില്ലേജ് പഞ്ചായത്ത് ബോർഡായിരുന്നു. പഞ്ചായത്ത് പ്രസിഡൻറിെൻറയും അംഗങ്ങളുടെയും സ്ഥാനാരോഹണം മാത്രമായിരുന്നു ആദ്യയോഗത്തിെൻറ അജണ്ട.
എ.അബ്ദുറസാഖ് ഹാജിയാണ് പ്രഥമ പ്രസിഡൻറ്. സീരെ വീട്ടിൽ കുഞ്ഞാമതാണ് പ്രസിഡൻറ്. പിറ്റെ ദിവസം ഉച്ചക്ക് 12 മണിക്ക് രണ്ടാമത്തെ യോഗം ചേർന്നു. യോഗ തീരുമാനം ഇങ്ങനെ. സീരെ വീട്ടിൽ കുഞ്ഞാമതിെൻറ പാണ്ടികശാല തൽക്കാലം പഞ്ചായത്ത് ഓഫിസിനു സൗജന്യമായി അനുവദിക്കാനും അത് അറ്റകുറ്റപ്പണി നടത്തി വാടക കൊടുക്കാനും സമ്മതിപ്പിച്ചു. ആഫീസിലേക്ക് കസേര, മൂന്ന് ബെഞ്ച്, മേശ, പെട്ടി ഇവകൾ വിലക്കുവാങ്ങാനും ക്ലർക്കിനെ തൽക്കാലം നിയമിക്കാനും മേൽ പറഞ്ഞ സാധനങ്ങൾ വാങ്ങി ബില്ല് തരാനും നിശ്ചയിച്ച് യോഗം പിരിഞ്ഞു എന്ന് രേഖപ്പെടുത്തിയാണ് മിനുട്സ് അവസാനിക്കുന്നത്.
പഞ്ചായത്തിരാജും ജനകീയാസൂത്രണത്തിനുമൊക്കെ മുമ്പുള്ള അധികാരവും ഫണ്ടും സൗകര്യങ്ങളും നാമമാത്രമായ കാലമാണ് ഈ ചരിത്ര രേഖ ഓർമിപ്പിക്കുന്നത്. കാലത്തിെൻറ കുത്തൊഴുക്കിൽ എല്ലാം മാറി. ഇന്ന് 45 ലക്ഷത്തിലേറെ വാർഷിക തനത് വരുമാനമുണ്ട് മാട്ടൂൽ പഞ്ചായത്തിന്.
മാട്ടൂൽ പഞ്ചായത്തിലെ പ്രഥമ ഉദ്യോഗസ്ഥൻ എം.വി.അബ്ദുല്ലയുടെ കൈയക്ഷരത്തിലെഴുതിയ മിനുട്സ് പഞ്ചായത്ത് വികസന രേഖയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാട്ടൂൽ പഞ്ചായത്തിെൻറ എക്സിക്യൂട്ടിവ് ഓഫിസറായും സേവനമനുഷ്ഠിച്ച എം.വി.അബ്ദുല്ല 1992ൽ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.