Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightമേൽപാല നിർമാണത്തിന്...

മേൽപാല നിർമാണത്തിന് കുഴിയെടുത്തു; റോഡ് തകർച്ച ഭീഷണിയിൽ

text_fields
bookmark_border
മേൽപാല നിർമാണത്തിന് കുഴിയെടുത്തു; റോഡ് തകർച്ച ഭീഷണിയിൽ
cancel
camera_alt

വെ​ങ്ങ​ര റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് കു​ഴി​യെ​ടു​ത്ത​തി​നെ

തു​ട​ർ​ന്നു​ള്ള റോ​ഡ് ത​ക​ർ​ച്ച

പ​ഴ​യ​ങ്ങാ​ടി: വെ​ങ്ങ​ര റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സ് മേ​ൽ​പാ​ല​ത്തി​ന്റെ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി കു​ഴി​യെ​ടു​ത്ത​ത് വെ​ങ്ങ​ര മൂ​ല​ക്കീ​ൽ റോ​ഡി​ന്റെ ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക. മേ​ൽ​പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കു​ഴി​യെ​ടു​ത്ത​തെ​ങ്കി​ലും കു​ഴി​യു​ടെ സ​മീ​പ​ത്തു​നി​ന്ന് റോ​ഡി​ന്റെ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണ്.

കു​ഴി​യെ​ടു​ത്ത​ത് ശാ​സ്ത്രീ​യ​മ​ല്ലാ​ത്ത രീ​തി​യി​ലാ​യ​തി​നാ​ലാ​ണ് റോ​ഡി​ന്റെ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്ന​ത്. ദി​വ​സം​തോ​റും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് ത​ക​ർ​ച്ച വ്യാ​പി​ച്ച​തോ​ടെ റോ​ഡി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക പ​ട​രു​ക​യാ​ണ്. പ്ര​തീ​ക്ഷി​ക്കാ​ത്ത രീ​തി​യി​ൽ മ​ഴ പെ​യ്താ​ൽ റോ​ഡ് ഇ​നി​യും ത​ക​രും. നി​ർ​മാ​ണാ​വ​ശ്യ​ത്തി​ന് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ട​ത്തി കു​ഴി​യെ​ടു​ത്ത് ചു​റ്റു​ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്തു​റ​പ്പി​ച്ച് നി​ർ​ത്ത​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadexcavatedflyover construction
News Summary - Excavated for flyover construction-road under the threat of collapse
Next Story