കള്ളനോട്ട് നിക്ഷേപിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം
text_fieldsപഴയങ്ങാടി: എരിപുരത്തെ സ്വകാര്യ ബാങ്കിെൻറ കാഷ് െഡപ്പോസിറ്റ് മെഷീനിൽ 21500 രൂപയുടെ 41 കള്ളനോട്ട് നിക്ഷേപിച്ച കേസ് അന്വേഷിക്കുന്നതിന് ഏഴംഗ പൊലീസ് സംഘത്തിന് ചുമതല നൽകി. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിെൻറ നേതൃത്വത്തിൽ നിലവിൽ അന്വേഷണ ചുമതലയുള്ള പഴയങ്ങാടി സി.ഐ എം. രാജേഷ് ഉൾെപ്പടെയുള്ളവർ അന്വേഷണ സംഘത്തിലുണ്ട്.
നിക്ഷേപം നടത്തിയ കുശാൽ നഗറിലെ ബാങ്ക് അക്കൗണ്ട് ഉടമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മിസ്രിയ എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചിരുന്നത്. ഇവരുടെ വിലാസവും ഫോൺ നമ്പറും പൊലീസിനു ലഭിച്ചിട്ടുണ്ട്.
ഇവരുടെ ഫോൺ സന്ദേശങ്ങളും പൊലീസ് പരിശോധിച്ചുവരുകയാണ്. സമഗ്ര അന്വേഷണത്തിനായി അടുത്തദിവസം പൊലീസ് സംഘം കുശാൽനഗറിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.