പുതിയങ്ങാടിയിൽ ഫിഷ് ലാൻഡിങ് സെൻറർ പരിഗണനയിൽ –മന്ത്രി
text_fieldsപഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ 12 തീരദേശ റോഡുകളുടെ നവീകരണ പ്രവൃത്തിയുടെ മണ്ഡലം തല ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പുതിയങ്ങാടിയിൽ ഫിഷ് ലാൻഡിങ് സെൻറർ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഒാഫിസിൽ നടന്ന ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
റോഡുകളുടെ നവീകരണത്തിന് അഞ്ചുകോടി രൂപയുടെ ഭരണാനുമതിയാണ് മത്സ്യബന്ധന-തുറമുഖ വകുപ്പ് നൽകിയത്.ഏഴോം പഞ്ചായത്തിലെ പഴയങ്ങാടി - മുട്ടുകണ്ടി- ഏഴോം റോഡ് -74 ലക്ഷം, ഏഴോം കോട്ടക്കീൽ തീരദേശ റോഡ് -28 ലക്ഷം, മാടായി പഞ്ചായത്തിലെ പ്രതിഭ ടാക്കീസ് - വെങ്ങര ഗവ. വെൽെഫയർ യു.പി സ്കൂൾ റോഡ്- 69, ചെറുതാഴം പഞ്ചായത്തിലെ വയലപ്ര പാർക്ക് -റഗുലേറ്റർ കം ബ്രിഡ്ജ് റോഡ് -22.70, കണ്ണപുരം പഞ്ചായത്തിലെ ആയിരം തെങ്ങ്-കേളംകൂർ റോഡ് -12.50, മാട്ടൂൽ പഞ്ചായത്തിലെ മാട്ടൂൽ-മടക്കര തെക്ക് മുനമ്പ് റോഡ്- 38.90, കല്യാശ്ശേരി പഞ്ചായത്തിലെ സി.ആർ.സി- കൂർമ്പക്കാവ് -ഇരിണാവ് ഡാം റോഡ് -35, ചെറുകുന്ന് പഞ്ചായത്തിലെ താവം ശ്രീ ശക്തി ടാക്കീസ് -ദാലിൽ റോഡ് -58, ചെറുകുന്ന്-ഇട്ടമ്മൽ- കട്ടകുളം റോഡ് -31, താവം പോസ്റ്റ് ഓഫിസ് -പള്ളിക്കര റോഡ് -56.50, മുങ്ങത്തടം -കവിണിശ്ശേരി -ഒതയമ്മാടം റോഡ് -19.40, പട്ടുവം പഞ്ചായത്തിലെ മംഗലശ്ശേരി-കരിക്കാൻ അമ്പലം- കുഞ്ഞിമുറ്റം റോഡ് 55 ലക്ഷം എന്നീ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.