മാട്ടൂലിെൻറ പോർമുഖം കനപ്പിച്ച് ലക്ഷദ്വീപുകാരി ഫാരിഷ ടീച്ചർ
text_fieldsപഴയങ്ങാടി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാട്ടൂൽ പഞ്ചായത്തിലെ ഒമ്പതാം വാർഡിെൻറ പോർമുഖത്ത് കടൽ കടന്നെത്തിയ ലക്ഷദ്വീപുകാരി ഫാരിഷ ടീച്ചർ. ഒരുദശകം മുമ്പ് മാട്ടൂൽ സ്വദേശിയായ മാപ്പിളപ്പാട്ട് ഗായകൻ ആബിദ് കണ്ണൂർ, നിക്കാഹ് ചെയ്തതോടെയാണ് ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലെ സയ്യിദ് ശൈകോയ- ഖൈറുന്നിസ ദമ്പതികളുടെ മകൾ ഫാരിഷ കുന്നാഷാഡ കടൽ കടന്ന് മാട്ടൂലിെൻറ മരുമകളായത്. പിന്നെ മാട്ടൂലിലെ ഫാരിഷ ടീച്ചറായി.
മാട്ടൂലിൽ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെടുന്ന അധ്യാപിക കൂടിയായ ഫാരിഷ ടീച്ചർ മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിന്നാണ് മുസ്ലിം ലീഗിെൻറ ഏണി ചിഹ്നത്തിൽ ജനവിധി തേടുന്നത്. പ്രിയതമൻ ആബിദ് കണ്ണൂരിെൻറ വോട്ട് പാട്ടുകളുടെ ഇമ്പമാർന്ന ഇശലുകളുടെ അകമ്പടിയും പ്രചാരണ രംഗം കൊഴുപ്പിക്കുന്നു.
ആന്ത്രോത്ത് എം.ജി.എച്ച്.എസ്.എസിൽ പ്ലസ്ടു പുർത്തീകരിച്ച ഫാരിഷ പൊളിറ്റിക്കൽ സയൻസിൽ എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബിരുദവും കൊല്ലം എസ്.എൻ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വീറും വാശിയുമൊന്നും ലക്ഷദ്വീപിൽ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഉണ്ടാവാറില്ലെങ്കിലും പാർലമെൻറ് തെരഞ്ഞെടുപ്പുകളിലെ പോര് കനക്കാറുണ്ടെന്നും ഫാരിഷ ടീച്ചർ പറയുന്നു. കോൺഗ്രസും എൻ.സി.പിയുമാണ് അവിടെ പ്രധാന കക്ഷികൾ. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പോടെയാണ് സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയുമൊക്കെ പ്രവർത്തനം ദ്വീപിൽ ദൃശ്യമായതെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.