മാട്ടൂൽ ഇനി ലക്ഷദ്വീപുകാരി ഭരിക്കും
text_fieldsപഴയങ്ങാടി: മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ഇനി ലക്ഷദ്വീപുകാരി ഫാരിഷ. ഒരുദശകം മുമ്പ് മാട്ടൂൽ സ്വദേശിയായ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകൻ ആബിദ് കണ്ണൂർ നിക്കാഹ് ചെയ്തതോടെയാണ് ലക്ഷദ്വീപ് അന്ത്രോത്തിലെ സയ്യിദ് ശൈകോയ -ഖൈറുന്നിസ ദമ്പതികളുടെ മകൾ ഫാരിഷ കുന്നാഷാഡ കടൽ കടന്ന് മാട്ടൂലിെൻറ മരുമകളായതും പിന്നെ മാട്ടൂൽ എം.യു.പി സ്കൂളിൽ അധ്യാപികയായി മാട്ടൂൽ നിവാസികളുടെ ഫാരിഷ ടീച്ചറായതും.
അന്ത്രോത്ത് എം.ജി.എച്ച്.എസ്.എസിൽ പ്ലസ് ടു പൂർത്തീകരിച്ച ഫാരിഷ രാഷ്ട്രതന്ത്രത്തിൽ എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബിരുദവും കൊല്ലം എസ്.എൻ. കോളജിൽനിന്ന് ബിരുദാനന്ത ബിരുദവും നേടിയിട്ടുണ്ട്.
മാട്ടൂലിലെ സാംസ്കാരിക കൂട്ടായ്മകളിൽ സാന്നിധ്യമുറപ്പിച്ച ഫാരിഷ, പ്രിയതമൻ ആബിദ് കണ്ണൂരിെൻറ വോട്ടുപാട്ടുകളുടെ ഇശൽ പെയ്തിറങ്ങിയ പ്രചാരണത്തിലൂടെയും വികസന സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനുറപ്പ് നൽകി വോട്ട് പിടിച്ചും ഒമ്പതാം വാർഡിൽനിന്ന് മുസ്ലിം ലീഗിെൻറ സ്വന്തം ചിഹ്നത്തിൽ 135 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ഏണി കയറിയാണ് മാട്ടൂൽ പഞ്ചായത്തിെൻറ പ്രസിഡൻറായി പ്രതിജ്ഞയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.