പഞ്ചായത്തംഗത്തിെൻറ വീടിനുനേരെ ആക്രമണം; ബൈക്ക് കത്തിച്ച നിലയിൽ
text_fieldsപഴയങ്ങാടി: മാടായി പഞ്ചായത്ത് 17ാം വാർഡംഗം അബ്ദുൽ സമദ് ചൂട്ടാടിെൻറ വീടിെൻറ ജനൽചില്ലുകൾ തകർക്കുകയും വീടിനു മുന്നിൽ നിർത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്തു. അറവുമാടുകളെ അഴിച്ചുവിട്ട സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിെൻറ തുടർച്ചയാണ് പഞ്ചായത്തംഗത്തിെൻറ വീടിനു നേരെയുള്ള അക്രമവും ബൈക്ക് കത്തിച്ച സംഭവവുമെന്നാണ് നിഗമനം.
അബ്ദുസമദിെൻറ സഹോദരൻ ആഷിഖിനെ രണ്ട് ദിവസം മുമ്പ് ഒരുസംഘം ആളുകൾ ആക്രമിച്ചതായും പരാതിയുണ്ട്. പഞ്ചായത്തംഗത്തിെൻറ വീടിനുനേരെ ആക്രമണം നടത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുക്കാതെ നിഷ്ക്രിയത്വം തുടരുന്നുവെന്നാരോപിച്ച് കല്യാശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ബ്രിജേഷ് കുമാർ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ജനപ്രതിനിധിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നടപടിയെടുക്കാത്ത പൊലീസ് സി.പി.എമ്മിെൻറ ഏജൻറുമാരായി പ്രവർത്തിക്കുകയാണെന്ന് അഡ്വ. ബ്രിജേഷ് കുമാർ കുറ്റപ്പെടുത്തി.
സമാധാനം നിലനിൽക്കുന്ന മാടായിയിൽ സംഘർഷം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സിസി െസക്രട്ടറിമാരായ നൗഷാദ് വാഴവളപ്പിൽ, അജിത് മാട്ടൂൽ, എ.പി. ബദറുദ്ദീൻ, സുധീർ വെങ്ങര, എം.പവിത്രൻ, ഒ. ബഷീർ, ടി. സുഹൈൽ, എസ്.യു. റഫീഖ്, സി.എച്ച്. റഫീഖ്, അബ്ദുൽ സമദ് ചൂട്ടാട്, ജിജേഷ് ചൂട്ടാട്, എം. റഫീഖ്, സൈനുൽ ആബിദ്, കെ.വി. സനൽ, കെ.വി. റിയാസ് എന്നിവരും സ്ഥാനാർഥിക്കൊപ്പം പ്രതിഷേധത്തിനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.