‘മാട്ടൂൽ, മാടായി പഞ്ചായത്തുകളിൽ കടൽഭിത്തി പുനർനിർമാണത്തിന് അടിയന്തര നടപടി’
text_fieldsപഴയങ്ങാടി: തീരദേശ പഞ്ചായത്തുകളായ മാടായി, മാട്ടൂൽ പഞ്ചായത്തുകളിലെ തകർന്ന കടൽഭിത്തി പുനർനിർമാണ പ്രവൃത്തിക്ക് പദ്ധതി തയാറാക്കി ഫണ്ട് അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് എം. വിജിൻ എം.എൽ.എ. മാട്ടൂൽ-മാടായി തീരദേശത്ത് തകർന്ന കടൽഭിത്തി പുനരുദ്ധാരണ പ്രവൃത്തിയുടെ പദ്ധതി തയാറാക്കുന്നതിനായി എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിച്ചു. ഇവിടെ തകർന്ന 2850 മീറ്റർ കടൽഭിത്തി പുനർനിർമാണ പ്രവൃത്തിക്ക് സർക്കാർ 16 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. 1400 മീറ്ററിൽ പ്രവൃത്തി പൂർത്തീകരിച്ചിരുന്നു. തുടർപ്രവർത്തനം പുരോഗമിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.
ജനങ്ങളുടെ പ്രധാന ആവശ്യം പരിഗണിച്ച് അടിയന്തരമായി എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരത്തിന് സമർപ്പിക്കാൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി. മാടായി പഞ്ചായത്തിലെ നീരൊഴുക്കുംചാൽ, ബീച്ച് റോഡ്, ബാബുട്ടി കോർണർ, പുതിയങ്ങാടി വരെയും മാട്ടൂൽ സൗത്തിലും ഇവർ സന്ദർശനം നടത്തി. ഇറിഗേഷൻ അസി. എൻജിനീയർ ജിബിൻ പ്രദീപ്, പി.വി. വേണുഗോപാലൻ, സി. പ്രകാശൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.