പഴയങ്ങാടിയിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsപഴയങ്ങാടി: പഴയങ്ങാടി ബസ് സ്റ്റാൻഡിലും പരിസരത്തും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. രാതിയിലും പുലർച്ചയുമാണ് നായ്ക്കളുടെ ശല്യം കാരണം ജനം കൂടുതൽ ദുരിതത്തിലാകുന്നത്. പഴയങ്ങാടി ബസ് സ്റ്റാൻഡിലും സമീപത്തെ പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലും നായ്ക്കൾ സംഘം ചേർന്നു യാത്രക്കാരുടെ മുന്നിലേക്ക് കുരച്ചു ചാടുന്നതും ഇരുചക്ര വാഹനങ്ങളെ പിന്തുടർന്ന് ഓടുന്നതും അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്.
ബസ് സ്റ്റാൻഡിൽ ഇറക്കിവെക്കുന്നതും കയറ്റി അയക്കാനുള്ളതുമായ സാധനങ്ങളുടെ പാക്കറ്റുകൾ കടിച്ചു കീറുന്നതും യാത്രക്കാരന്റെ അശ്രദ്ധയിൽ ഇരുചക്ര വാഹനങ്ങളിൽ തൂക്കിയിടുന്ന സാധനങ്ങൾ പറിച്ചെടുത്ത് നശിപ്പിക്കുന്നതും പതിവാണ്. ഏഴോം പഞ്ചായത്തിലെ മുട്ടുകണ്ടി റോഡ് നായ്ക്കളുടെ സ്ഥിര താവളമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.