സ്വർണാഭരണം കവർന്ന സംഭവം; പ്രതി റിമാൻഡിൽ
text_fieldsപഴയങ്ങാടി: റെയിൽവേ സ്റ്റേഷനു സമീപത്തെ സതീ രവീന്ദ്രന്റെ പൂട്ടിയ വീട് കുത്തിതുറന്ന് സ്വർണാഭരണം കവർന്ന കേസിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു സമീപത്തെ പി.എച്ച്. ആസിഫിനെ ( 21 ) പഴയങ്ങാടി ഇൻസ്പെക്ടർ ടി.എൻ. സന്തോഷ് കുമാർ അറസ്റ്റ് ചെയ്തു.
നിരവധി മോഷണക്കേസിലെ പ്രതിയായ ഇയാൾ മറ്റൊരു കേസിൽ റിമാൻഡിലായിരിക്കെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്. സതി രവീന്ദ്രന്റെ വീട്ടിൽനിന്ന് പതിനൊന്ന് പവൻ സ്വർണാഭരണം കവർന്നതിൽനിന്ന് ആറരപവൻ കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. ജ്വല്ലറിയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. വിരലടയാള പരിശോധന നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.