തെരുവുനായ് ഭീഷണിയിൽ നാടും നഗരവും; കടിയേൽക്കാതിരുന്നാൽ ഭാഗ്യം
text_fieldsകണ്ണൂർ: ലോക റാബീസ് ദിനാചരണത്തിെൻറ ഭാഗമായി പേവിഷബാധക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുേമ്പാഴും വർധിച്ചുവരുന്ന െതരുവുനായ്ക്കൾക്ക് മുന്നിൽ ഭീതിയകലാതെ പൊതുജനം. പേ ബാധിച്ചാൽ മരുന്നും ചികിത്സയുമില്ല. ദാരുണ മരണം ഉറപ്പ്. അതുകൊണ്ടാണ് കടിയേൽക്കാതിരിക്കാൻ അതിജാഗ്രത പുലർത്തമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നത്.
എന്നാൽ, അനുദിനം തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യമാണ് എങ്ങും. ഇത്തരം നായ്ക്കൂട്ടങ്ങൾക്കിടയിലൂടെ കടിയേൽക്കാതെ കടന്നുപോകണമെങ്കിൽ ഭാഗ്യം ഒന്നുകൊണ്ടു മാത്രമേ കഴിയൂ. തെരുവുനായ്ക്കളെ കൊല്ലാനോ നശിപ്പിക്കാനോ തദ്ദേശ സ്ഥാപനങ്ങൾക്ക് നിയമത്തിെൻറ കുരുക്കു കാരണം കഴിയുന്നില്ല. എന്നാൽ, ഇവയെ കൊല്ലാതെ വന്ധ്യംകരണം നടത്തി നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കാനുള്ള പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. ഇതുകാരണം ദിവസവും ഒേട്ടറെ പേർക്ക് നായ്ക്കളുടെ കടിയേൽക്കേണ്ടി വരുന്നുണ്ട്്.
രാത്രികാലങ്ങളിൽ വാഹനമോടിച്ചും നടന്നും പോകുന്നവർക്കാണ് കൂടുതൽ ഭയക്കേണ്ടി വരുന്നത്. റോഡുകളിൽ തമ്പടിക്കുന്ന നായ്ക്കൾ കൂട്ടത്തോടെയാണ് ഇവർക്കു നേരെ ചാടിവീഴുന്നത്. ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത് ഇരുചക്ര വാഹനങ്ങളിൽ രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവരാണ്.
നായ്ക്കളുടെ കടിയിൽനിന്നും അപകടത്തിൽനിന്നും രക്ഷപ്പെടണമെങ്കിൽ ഭാഗ്യം നന്നായി കനിയണം. അല്ലാത്തപക്ഷം നായ്ക്കളുടെ ആക്രമണത്തിന് വിധേയനാകേണ്ടി വരും. അതല്ലെങ്കിൽ ബൈക്ക് തെന്നിവീണ് അപകടം നേരിടേണ്ടിവരും. മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനൊപ്പം തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്നതിനും നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ പൊതുവേയുള്ള ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.