ഇവിടെയുണ്ട്; അഭയം ലഭിക്കാതെ ചിലർ
text_fieldsതളിപ്പറമ്പ്: നഗരത്തിൽ അലഞ്ഞു തിരിയുന്നവർക്കായി തളിപ്പറമ്പ് നഗരസഭ മുൻകൈയെടുത്ത് സത്രം ഒരുക്കിയിട്ടും ഇതുവരെ ഒരാളെ പോലും അവിടെ എത്തിക്കാൻ സാധിക്കാത്തത് വിമർശനത്തിനിടയാക്കുന്നു. ടി.ടി.കെ ദേവസ്വത്തിെൻറ സത്രത്തിലാണ് ഇവർക്കുള്ള സൗകര്യം നഗരസഭ ഒരുക്കിയത്. രണ്ടാഴ്ചയിലധികമായി കെട്ടിടം തുറന്ന് കൈമാറിയെങ്കിലും അവരെ എത്തിക്കാൻ തളിപ്പറമ്പ് നഗരസഭ സൗകര്യമൊരുക്കാത്തതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ലോക്ഡൗൺ തുടങ്ങിയത് മുതൽ നിരവധി വയോജനങ്ങളാണ് തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലുമായി തെരുവിൽ കഴിയുന്നത്. എന്നാൽ, ഇപ്പോഴും മറ്റ് സഹായഹസ്തങ്ങളെ ആശ്രയിച്ചു കഴിയുകയാണ് നിരവധിപേർ. പലരും കിടന്നുറങ്ങുന്നതു പോലും ബസ് സ്റ്റാൻഡിലും പരിസരങ്ങളിലുമാണ്.
സൗകര്യം ഉണ്ടാക്കിയതല്ലാതെ ഇവരെ അവിടെ എത്തിക്കാനോ മറ്റ് കാര്യങ്ങൾ ചെയ്തു കൊടുക്കാനോ നഗരസഭ അധികാരികൾ തയാറായിട്ടില്ലെന്നാണ് ആക്ഷേപം. മുസ്ലിം യൂത്ത്ലീഗ് വൈറ്റ് ഗാർഡ്, ഐ.ആർ.പി.സി, സേവാഭാരതി എന്നീ സംഘടനകളാണ് ഇവർക്കുള്ള ഭക്ഷണം എത്തിച്ചുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.