ആഫ്രിക്കൻ പന്നിപ്പനി; പേരാവൂരിൽ 92 പന്നികളെ കൊന്നു
text_fieldsപേരാവൂർ: ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പേരാവൂർ കാഞ്ഞിരപ്പുഴ പന്നി ഫാമിലെ മുഴുവൻ പന്നികളെയും മൃഗസംരക്ഷണ വകുപ്പ് അധികൃതർ കൊന്ന് സംസ്കരിച്ചു. ജില്ല മൃഗസംരക്ഷണ വിഭാഗം രൂപവത്കരിച്ച ദ്രുത കർമസേനയാണ് ഫാമിലെ 92 പന്നികളെയും സംസ്കരിച്ചത്.
ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. എസ്.ജെ. ലേഖ, നോഡൽ ഓഫിസർ ഡോ.ടി.വി. ജയമോഹൻ, ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. ബി.അജിത്ത് ബാബു, ഡോ.കെ.ജെ. വർഗീസ്, ഡോ. എ. നസീമ എന്നിവരുടെ സാന്നിധ്യത്തിലാണ് സംസ്കരിച്ചത്. ദയാവധത്തിനും സംസ്കരണത്തിനുമായി പ്രത്യേകം നിയോഗിച്ച ടീം ലീഡർ ഡോ.പി.ആർ. സിന്ധു, ടീം കോഓഡിനേറ്റർ ഡോ. കിരൺ വിശ്വനാഥ്, ഡോ. ജോൺസൺ ജോൺ, ഡോ. ആൽവിൻ വ്യാസ്, ഡോ.പി.എൻ. ഷിബു, ഡോ.ആസിഫ് എം.അഷറഫ്, ഡോ. റിൻസി തെരേസ, ഡോ.ഇ.കെ. അമിത എന്നിവർ നേതൃത്വം നൽകി.
കോവിഡ് പ്രോട്ടോകോളും ബയോസുരക്ഷയും പാലിച്ചായിരുന്നു സംസ്കാരം. രോഗത്തിന്റെ പ്രഭവകേന്ദ്രത്തിലും ഒരു കിലോമീറ്റർ ചുറ്റളവിലും മൃഗസംരക്ഷണ വകുപ്പ് പ്രത്യേക സോണായി തിരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്.
പ്രദേശത്ത് പഞ്ചായത്തിന്റെയും വില്ലേജിന്റെയും സഹകരണത്തോടെ ബോധവത്കരണവും നടത്തി. മൃഗസംരക്ഷണ വിഭാഗം ജീവനക്കാരായ ടി. ദിലീപ്, പി.വി. അബ്ദുൽ അസീസ്, എസ്. സജീർ, പി.വി.നാരായ ണൻ, വി.പി. ഷിനോയ്, ടി. കരുണാകരൻ, കെ.എം. അജിത്ത് കുമാർ എന്നിവരും ദയാവധത്തിലും സംസ്കരണത്തിലും സഹായികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.