കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വേണം -മുഖ്യമന്ത്രി
text_fieldsപേരാവൂർ: ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ നേരിടാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ പ്രയാസമുണ്ടാക്കുന്നുണ്ടെന്നും ഇതില്‍ ഭേദഗതി വരുത്തണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആറളം പുനരധിവാസ മേഖലയില്‍ നബാര്‍ഡ് ധനസഹായത്തോടെ നടത്തിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണം തടയുന്നതിനും ജനജീവിതം സംരക്ഷിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ നേരിടുന്നതിനുള്ള പ്രധാന തടസ്സം കേന്ദ്ര നിയമങ്ങളാണ്. വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുക, മയക്കുവെടി വെക്കുക, കൂടുവെച്ച് പിടിക്കുക, പ്രത്യേകം പാര്‍പ്പിക്കുക എന്നീ നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ പാലിക്കണം. ഈ സാഹചര്യത്തില്‍ അടിയന്തരഘട്ടങ്ങളില്‍ പോലും ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് പരിമിതികളുണ്ട്. അതിനാല്‍ നിയമം ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. വന്യജീവികളെയും പരിസ്ഥിതിയെയും മനുഷ്യജീവിതത്തെയും സംരക്ഷിക്കുന്ന ഫലപ്രദമായ നിയമവ്യവസ്ഥകളാണ് വേണ്ടത്. അത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.