ചിട്ടിപ്പണം നല്‍കുന്നില്ലെന്ന് പരാതി; നിക്ഷേപകര്‍ കൂട്ടത്തോടെ ബാങ്ക് ഉപരോധിച്ചു
text_fieldsപേരാവൂര്‍: ഹൗസ് ബില്‍ഡിങ് സൊസൈറ്റിയില്‍ ചിട്ടി ചേര്‍ന്നവര്‍ക്ക് കാലാവധി തീര്‍ന്നിട്ടും പണം നല്‍കിയില്ലെന്ന് പരാതി. ഇതേ തുടർന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ ബാങ്ക് ഉപരോധിച്ചു. ചിട്ടി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കാതെ വന്നതോടെയാണ് നിക്ഷേപകര്‍ ഒന്നടങ്കം ബാങ്കില്‍ എത്തിയത്. ഏതാനും ദിവസംമുമ്പ് ബാങ്കിലെത്തിയ നിക്ഷേപകര്‍ക്ക് സെപ്റ്റംബർ 30ന് പണം നല്‍കാം എന്ന വ്യവസ്ഥയിലായിരുന്നു തിരികെയയച്ചത്. എന്നാല്‍, കാലാവധിക്കും പണം ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകര്‍ പ്രതിഷേധവുമായി ബാങ്കില്‍ എത്തിയത്.
2000 രൂപ മാസതവണയില്‍ 50 മാസംകൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു ചിട്ടി ആരംഭിച്ചത്. 700ഒാളം നിക്ഷേപകരായിരുന്നു ചിട്ടിയില്‍ ചേര്‍ന്നത്. നറുക്കുവീണാല്‍ നിക്ഷേപകര്‍ക്ക് പണം അടക്കേണ്ട എന്നതായിരുന്നു ചിട്ടിയുടെ വ്യവസ്ഥ. ഇതനുസരിച്ച് ഏതാനും ചിലര്‍ക്കു മാത്രം പണം ലഭിക്കുകയും ചെയ്തിരുന്നു. മൂന്നു കോടിയോളം രൂപയുടെ ബാധ്യതയാണ് ഉണ്ടായിട്ടുള്ളത് എന്നാണ് പ്രാഥമിക വിവരം. നിലവില്‍ ഇടതുപക്ഷ ഭരണസമിതിയുടെ നേതൃത്വത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. പണം ലഭിക്കാതെ പിന്നോട്ടുപോകില്ലെന്ന നിലപാടിലാണ് നിക്ഷേപകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.