കാൽ പുഴുവരിച്ച് ഗുരുതരാവസ്ഥയിലായ വീട്ടമ്മക്ക് വിദഗ്ധ ചികിത്സ
text_fieldsപേരാവൂർ: കാൽ പുഴുവരിച്ച് ഗുരുതരാവസ്ഥയിലായ പേരാവൂർ കാഞ്ഞിരപ്പുഴയിലെ സരസമ്മയെ സബ് കലക്ടർ സന്ദീപ് കുമാറിന്റെ നേതൃത്വത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് പി. വിപിതയും സാമൂഹിക നീതി ഓഫിസർ അഞ്ജു മോഹന്റെ നേതൃത്വത്തിൽ ഫീൽഡ് റെസ്പോൺസ് ഓഫിസർ ഒ.കെ. ശരണും ആശുപത്രിയിൽ സന്ദർശിച്ചു.
സരസമ്മക്ക് സാമൂഹിക നീതി വകുപ്പ് പൂർണമായും സൗജന്യ ചികിത്സ ലഭ്യമാക്കും. അമ്മയെ ചികിത്സിക്കാൻ തയാറാവാത്ത മക്കൾക്കെതിരെ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ആർ.ഡി.ഒ സ്വമേധയാ കേസെടുത്തു. മക്കളെ വിചാരണ ചെയ്യാൻ തിങ്കളാഴ്ച ഹാജരാക്കണമെന്ന് പേരാവൂർ എസ്.എച്ച്.ഒക്ക് ആർ.ഡി.ഒ നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ജില്ല കലക്ടറും നിർദേശം നൽകിയിരുന്നു. അതേസമയം, സംഭവത്തിൽ പേരാവൂർ പൊലീസിന്റെ ഭാഗത്തു നിന്നു വീഴ്ച ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
അമ്മയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മകൾ സുനിത പേരാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും നാലു മക്കളെ സ്റ്റേഷനിൽനിന്ന് വിളിപ്പിച്ചെങ്കിലും ഒരു മകനായ സുധീഷും ഭാര്യയും മകൾ സുനിതയും മാത്രമാണെത്തിയത്. സ്റ്റേഷനിൽ വെച്ച് മക്കൾ പരസ്പരം സ്വത്ത് സംബന്ധമായ വഴക്ക് ഉണ്ടായതോടെ തലശ്ശേരി എസ്.ഡി.എമ്മിന് പരാതി കൊടുക്കാൻ പൊലീസ് നിർദേശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.