വീട് വാടകക്കെടുത്ത് ചാരായ നിർമാണം; വയനാട് സ്വദേശി എക്സൈസ് പിടിയിൽ
text_fieldsപേരാവൂർ: വീട് വാടകക്കെടുത്ത് ചാരായ നിർമാണം നടത്തിയ വയനാട് പുൽപള്ളി സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു.
75 ലിറ്റർ വാഷും രണ്ടു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമാണ് ഇയാളുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തത്. വയനാട് പുൽപള്ളി സ്വദേശി ലിയോ ജോസിനെതിരെയാണ് (32) ചാരായവും വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് കേസെടുത്തത്.
റബർ ടാപ്പിങ്ങിെൻറ മറവിൽ വീട് വാടകക്കെടുത്ത് വൻതോതിൽ ചാരായ നിർമാണം നടത്തി വയനാട് ജില്ലയിലേക്ക് കടത്തുന്നുണ്ടെന്ന് കണ്ണൂർ എക്സൈസ് ഇൻറലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിടുംപൊയിൽ 26ാം മൈൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
പ്രിവൻറിവ് ഓഫിസർ എൻ. പത്മരാജെൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻറിവ് ഓഫിസർ കെ. ഉമ്മർ, സിവിൽ എക്സൈസ് ഓഫിസർമാരായ സതീഷ്, ഷാജി, കെ. ശ്രീജിത്ത്, അമൃത, എക്സൈസ് ഡ്രൈവർ എം. ഉത്തമൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.