കാണാതായ വയോധികയെ കണ്ടെത്താൻ കഴിഞ്ഞില്ല
text_fieldsപേരാവൂർ: പെരുവ പുഴയിൽ ഒഴുക്കിൽപെട്ടതായി സംശയിക്കുന്ന വയോധികയെ കണ്ടെത്താനായില്ല. തിരയാൻ പൊലീസിനൊപ്പം മോർണിങ് ഫൈറ്റേഴ്സ് ഇൻഡുറൻസ് അക്കാദമി ഡയറക്ടർ എം.സി. കുട്ടിച്ചനും അമ്പതോളം അംഗങ്ങളും അണിനിരന്നു. ചെമ്പുക്കാവ് നിന്ന് തുടങ്ങി 10 കിലോമീറ്റർ ദൂരത്തോളം പുഴയിലൂടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
രണ്ടുമാസം മുമ്പാണ് 85കാരിയായ സ്ത്രീയെ ബന്ധുവീടുകളിൽ മാറിമാറി താമസിച്ചുവരവേ കാണാതായത്. പലതവണ കുറച്ചു ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ പി.ബി. സജീവിെൻറ അഭ്യർഥന പ്രകാരം മോർണിങ് ഫൈറ്റേഴ്സിെൻറ ഡിസാസ്റ്റർ വിങ് നാല് മണിക്കൂർ പരിശ്രമത്തിൽ പുഴ മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും വിഫലമായി. ഇവർക്കൊപ്പം പേരാവൂർ പൊലീസും തിരച്ചിലിൽ സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.