ആദിവാസി വിദ്യാർഥിയുടെ ദുരൂഹ മരണം: സമഗ്രാന്വേഷണം വേണം –ആദിവാസി ദലിത് മുന്നേറ്റ സമിതി
text_fieldsപേരാവൂർ: ആറളം ഫാം 11ാം ബ്ലോക്കിൽ മരിച്ച നിലയിൽ കാണപ്പെട്ട ആദിവാസി വിദ്യാർഥി ജിത്തുവിെൻറ മരണത്തിൽ ദുരൂഹത ഉണ്ടെന്നും സമഗ്രമായി അന്വേഷിക്കണമെന്നും ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ ആവശ്യപ്പെട്ടു.
ശനിയാഴ്ച ബന്ധു ഉഷയുടെ വീട്ടിൽ നിന്ന് 13ാം ബ്ലോക്കിൽ താമസിക്കുന്ന പെൺസുഹൃത്തിനെ കാണാൻപോയ ജിത്തു തിരിച്ചുവരാത്തതിനെ തുടർന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ്, കാലങ്ങളായി ആൾതാമസമില്ലാത്ത കമല ബാബുവിെൻറ വീടിെൻറ ജനാല അഴിയിൽ കയർ കഴുത്തിൽ കുരുhക്കിയ നിലയിലും നിലത്തിരുന്ന് രക്തം വാർന്ന നിലയിലും ജിത്തുവിനെ കണ്ടത്. ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആറളം പൊലീസിൽ, ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞെങ്കിലും സ്ഥലം സന്ദർശിക്കാനോ ബന്ധുക്കളുടെ മൊഴിയെടുക്കാനോ തയാറായില്ല.
കൊലപാതകം ആത്മഹത്യയാണെന്ന് വരുത്താൻ പൊലീസ് ചിലരുടെ സമ്മർദത്തിനുവഴങ്ങി കൂട്ടുനിന്നതായും കൊലക്കുറ്റത്തിന് കേസെടുത്ത് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ശ്രീരാമൻ കൊയ്യോൻ മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. മരിച്ച ജിത്തുവിെൻറ മാതാപിതാക്കൾ ഒമ്പതാം ബ്ലോക്കിൽ താമസിക്കുന്ന കൂട്ടായി, ഷൈല എന്നിവർ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.