മലയോരത്ത് ഒരുകോടിയുടെ വിളനാശം
text_fieldsപേരാവൂർ: കനത്ത കാറ്റിൽ കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിൽ കെ.എസ്.ഇ.ബിക്ക് 50 ലക്ഷം രൂപയുടെ നഷ്ടം. നാലുദിവസങ്ങളിലായി വീശിയടിച്ച് കാറ്റിലാണ് കനത്തനാശമുണ്ടായത്. മലയോര മേഖലയിലെ നിരവധി വീടുകളുടെ മുകളിലേക്ക് മരങ്ങൾ വീണ് വീട് ഭാഗികമായി തകർന്നു. 100ഓളം കർഷകരുടെ കാർഷിക വിളകൾ നശിച്ചു. തൂണുകൾ തകർന്നും വൈദ്യുതിലൈനുകൾ പൊട്ടിയും വലിയ നഷ്ടമാണ് കെ.എസ്.ഇ.ബിക്കുണ്ടായത്.
കേളകം പഞ്ചായത്തിൽ പത്തിലധികം വീടുകൾ മരം വീണു തകർന്നു. കൊട്ടിയൂർ പഞ്ചായത്തിലെ ഒമ്പത് വീടുകൾക്കു മുകളിൽ മരം വീണു. കണിച്ചാർ പഞ്ചായത്തിൽ 12 വീടുകൾക്കു മുകളിലാണ് മരം വീണത്. കേളകം പഞ്ചായത്തിൽ വ്യാപക കൃഷിനാശം സംഭവിച്ചു. 15ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കൊട്ടിയൂർ പഞ്ചായത്തിൽ 80 കർഷകർക്ക് കൃഷിനാശമുണ്ടായി. 40 ലക്ഷത്തോളം രൂപയുടെ നാശമുണ്ടായതായാണ് കണക്ക്. കാണിച്ചാർ പഞ്ചായത്തിൽ 20 ലക്ഷം രൂപയുടെ കൃഷിനശിച്ചു. പേരാവൂരിൽ 44 കർഷകർക്ക് വിളനാശമുണ്ടായി.
ശക്തമായ കാറ്റില്‍ കണിച്ചാര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് ചെങ്ങോം നെല്ലിക്കുന്ന് മേഖലയില്‍ വ്യാപക കൃഷിനാശമുണ്ടായി. നിരവധി കര്‍ഷകരുടെ റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ നശിച്ചു. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി കണിച്ചാർ പഞ്ചായത്തിലെ നെല്ലിക്കുന്ന് കുടുംബക്ഷേമ ഉപകേന്ദ്രം ഭാഗിമായി തകർന്നു.
കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്, കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. കൃഷിനാശമുണ്ടായവർ രേഖകൾ സഹിതം കൃഷിഭവനുകളിലും വീടുകൾക്ക് നാശനഷ്ടം നേരിട്ടവർ വില്ലേജ് ഓഫിസുകളിലും അടിയന്തരമായി അപേക്ഷകൾ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.