കടുവപ്പേടിയിൽ പാൽച്ചുരം ഗ്രാമം; മുഖംതിരിച്ച് വനപാലകർ
text_fieldsകൊട്ടിയൂർ: കടുവപ്പേടിയിൽ ഒരു ഗ്രാമത്തിെൻറ ഉറക്കം നഷ്ടപ്പെട്ടപ്പോൾ ഭീതി വിതക്കുന്ന കടുവയെ കൂടുവെച്ച് പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യത്തിനുനേരെ മുഖം തിരിച്ച് വനപാലകർ. കൊട്ടിയൂർ പാൽച്ചുരം മേഖലയിൽ കടുവയുടെ ആക്രമണം വർധിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം തെന്നാട്ട് ഷാജിയുടെ വളർത്തുനായ്യെ കടുവ പിടിച്ചു.
തൊട്ടടുത്ത ദിവസം ആമക്കാട്ട് അപ്പച്ചെൻറ ഏരുമക്കിടാവിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ ഒച്ചവെച്ചപ്പോഴേക്കും കടുവ ഓടിപ്പോയി. ശശീന്ദ്രൻ തൊണ്ടിതറയുടെ കൃഷിയിടത്തിൽനിന്ന് കടുവ ഓടിയകലുന്നത് നാട്ടുകാർ കണ്ടു. ആഴ്ചകളായി പ്രദേശവാസികൾ കടുവ ഭീതിയിലാണ്.
ആഴ്ചകൾക്കുമുമ്പ് അഞ്ചോളം വളർത്തുനായ്ക്കളെ കടുവ പിടിച്ചതായി നാട്ടുകാർ പറയുന്നു. കടുവ ഭീതിയിൽ കൃഷിയിടത്തിൽ പകൽപോലും ജോലി ചെയ്യാനോ വളർത്തുമൃഗങ്ങളെ പുറത്തിറക്കി കെട്ടാനോ ഭയമാണെന്ന് നാട്ടുകാർ പറഞ്ഞു. കൂടുവെച്ച് കടുവയെ പിടികൂടണമെന്ന ആവശ്യത്തിന് വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.