പേരാവൂർ ചിട്ടി തട്ടിപ്പ്; സഹകരണ വകുപ്പ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
text_fieldsപേരാവൂർ: സി.പി.എം ഭരിക്കുന്ന പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിയിലെ കോടികളുടെ ചിട്ടി തട്ടിപ്പിൽ സഹകരണവകുപ്പ് അന്വേഷണ റിപ്പോർട്ട് ജോ. രജിസ്ട്രാർക്ക് സമർപ്പിച്ചു. അന്വേഷണത്തിൽ, വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ ചിട്ടി തട്ടിപ്പിൽ പൊലീസ് അന്വേഷണവും സൊസൈറ്റിയുടെ ബാഗ് നിർമാണ യൂനിറ്റിനെക്കുറിച്ച് വാണിജ്യ വകുപ്പിെൻറ അന്വേഷണവും സഹകരണ വകുപ്പിെൻറ ഉന്നതതല അന്വേഷണവും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സഹകരണനിയമം വകുപ്പ് 66 പ്രകാരം ഇരിട്ടി അസി. രജിസ്ട്രാർ (ജനറൽ) കെ. പ്രദോഷ് കുമാർ, പേരാവൂർ യൂനിറ്റ് ഇൻസ്പെക്ടർ കെ. സമീറ, മട്ടന്നൂർ യൂനിറ്റ് ഇൻസ്പെക്ടർ ടി. രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒന്നര മാസത്തെ അന്വേഷണത്തിെൻറ 38 പേജുകളടങ്ങുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. വ്യാജ രസീതുകളും വൗച്ചറുകളും ഹാജരാക്കി സെക്രട്ടറി നടത്തിയ ഇടപാടുകൾ, മതിയായ ഈടില്ലാതെ നൽകിയ വായ്പകൾ എന്നിവയടക്കം കോടികളുടെ ക്രമക്കേടുകൾ അന്വേഷണത്തിൽ കണ്ടെത്തി.
സൊസൈറ്റിക്ക് നഷ്ടപ്പെട്ട പണം സെക്രട്ടറി പി.വി. ഹരിദാസ്, മുൻ ഭരണസമിതിയംഗങ്ങൾ എന്നിവരിൽനിന്ന് ഈടാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.