മണ്ഡല പരിചയം: കുത്തകയല്ലാത്ത പേരാവൂർ
text_fieldsകണ്ണൂർ: വലതിനെ ചേർത്തുപിടിച്ച പേരാവൂർ നിയമസഭ മണ്ഡലം ഇടതിനോട് തൊട്ടുകൂടായ്മയും കാണിച്ചിട്ടില്ല. അതിനാൽ പേരാവൂർ ആരുടെയും കുത്തക മണ്ഡലമാണെന്ന് ഉറപ്പിച്ച് പറയാനും സാധിക്കില്ല. 1957മുതൽ 77വരെ ഇരിക്കൂർ മണ്ഡലത്തിെൻറ ഭാഗമായപ്പോഴും 77ൽ പേരാവൂർ മണ്ഡലമായപ്പോഴും നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ തവണ സ്നേഹിച്ചത് വലതുപക്ഷത്തിനെയാണ്.
1977ൽ മണ്ഡലം രൂപവത്കൃതമായപ്പോൾ കഥ മാറി. 1977 മുതൽ പിന്നീടിങ്ങോട്ട് 1991 വരെ നടന്ന അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിലെ കെ.പി. നൂറുദ്ദീന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സി.പി.എമ്മിലെ ഇ.പി. കൃഷ്ണൻ നമ്പ്യാരെ 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ 4989 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് കെ.പി.സി.സി അംഗമായിരുന്ന നൂറുദ്ദീൻ തോൽപിച്ചത്. 1980ലെ തെരഞ്ഞെടുപ്പിൽ ഇടതുപാളയത്തിലായിരുന്ന കോൺഗ്രസ് എ വിഭാഗത്തിലെ നൂറുദ്ദീൻ കോൺ. െഎ വിഭാഗത്തിലെ സി.എം. കരുണാകരൻ നമ്പ്യാരെ പരാജയപ്പെടുത്തി. 82ൽ പി. രാമകൃഷ്ണനെയും 87, 91 വർഷങ്ങളിൽ എൽ.ഡി.എഫ് ഘടകകക്ഷിയായ കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയെയും തോൽപിച്ച് അദ്ദേഹം നിയമസഭയിലെത്തി. എന്നാൽ, 1996ൽ എൽ.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസ് എസിലെ കെ.ടി. കുഞ്ഞഹമ്മദിനോട് 186 വോട്ടിന് നൂറുദ്ദീൻ പരാജയപ്പെട്ടു. താെൻറ രാഷ്ട്രീയ ജീവിതത്തിൽ പിന്നീടിങ്ങോട്ട് ജനപ്രതിനിധിയാകാനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല. 2001ൽ കഥ വീണ്ടും മാറി. മണ്ഡലത്തിൽ ആദ്യം സ്ഥാനാർഥിയായി നിശ്ചയിച്ചത് നൂറുദ്ദീനെ തന്നെയായിരുന്നു. രണ്ടാഴ്ചയോളം പ്രചാരണ രംഗത്ത് അദ്ദേഹം സജീവമായി. എന്നാൽ, കോൺഗ്രസിലെ ശക്തമായ ഗ്രൂപ് പോരാട്ടത്തെ തുടർന്ന് െഎ വിഭാഗത്തിലെ എ.ഡി. മുസ്തഫയെ സ്ഥാനാർഥിയായി പാർട്ടി മാറ്റി പ്രഖ്യാപിച്ചു. ഇതോടെ, നൂറുദ്ദീന് കളം വിെട്ടാഴിയേണ്ടിവന്നു. ആ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കെ.ടി. കുഞ്ഞഹമ്മദിനെ 1173 വോട്ടുകൾക്ക് പരാജയപ്പെടുത്തി മുസ്തഫ പേരാവൂരിെൻറ എം.എൽ.എയായി.
2006ൽ നടന്ന തെരഞ്ഞെടുപ്പിൽ പേരാവൂരിെൻറ തലയെഴുത്ത് മറ്റൊന്നായിരുന്നു. ഘടകകക്ഷിയായ കോൺഗ്രസ് എസിൽനിന്ന് സി.പി.എം മണ്ഡലം തിരിച്ചെടുത്തു. സി.പി.എമ്മിെൻറ വനിത സ്ഥാനാർഥിയായി കെ.കെ. ശൈലജ തെരഞ്ഞെടുപ്പ് ഗോദയിലറങ്ങി. സിറ്റിങ് എം.എൽ.എ മുസ്തഫയെ 9009 വോട്ടിന് പരാജയപ്പെടുത്തി ശൈലജ എൽ.ഡി.എഫിന് കരുത്തുറ്റ വിജയം സമ്മാനിച്ചു.
2011ലെ മണ്ഡല പുനർനിർണയത്തിലൂടെ പേരാവൂരിെൻറ മുഖച്ഛായ മാറി. മട്ടന്നൂർ നഗരസഭ, കൂടാളി, കീഴല്ലൂർ, തില്ലേങ്കരി പഞ്ചായത്തുകൾ തുടങ്ങി ഇടതിന് സ്വാധീനമുള്ള മേഖലകൾ മട്ടന്നൂർ മണ്ഡലത്തിെൻറ ഭാഗമായി മാറി. കോൺഗ്രസിന് സ്വാധീനമുള്ള ക്രിസ്ത്യൻ കുടിയേറ്റ പ്രദേശങ്ങൾ ഉൾപ്പെടുന്നതുമായ കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ പേരാവൂരിനോടൊപ്പം കൂട്ടിച്ചേർത്തു. ഇതോടെ, യു.ഡി.എഫിന് വ്യക്തമായ മേൽകൈയുള്ള മണ്ഡലമായി പേരാവൂർ മാറി.
പിന്നീട് 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഡ്വ. സണ്ണി ജോസഫിനോട് 3340 വോട്ടിന് ശൈലജ പരാജയപ്പെട്ടു.
2016ലും മണ്ഡലം സണ്ണി ജോസഫിെൻറ കൈയിൽ ഭദ്രമായിരുന്നു. സി.പി.എമ്മിെൻറ യുവ നേതാവ് ബിേനായ് കുര്യനെ പരാജയപ്പെടുത്തി അദ്ദേഹം വീണ്ടും നിയമസഭയിലെത്തി.
യു.ഡി.എഫിൽ സണ്ണി ജോസഫിന് തന്നെ
ഇത്തവണ യു.ഡി.എഫിൽ സണ്ണി ജോസഫിന് തന്നെയാണ് സ്ഥാനാർഥിയായി നറുക്കു വീഴാൻ സാധ്യത. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അടിയൊഴുക്ക് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഗ്രൂപ് പോരും സ്ഥാനാർഥി നിർണയത്തിലെ അപാകതയും യു.ഡി.എഫിന് തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ തിരിച്ചടി നേരിട്ടിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 48 വർഷം ഭരിച്ച കണിച്ചാർ പഞ്ചായത്ത് യു.ഡി.എഫിന് നഷ്ടമായിരുന്നു.
കേളകത്ത് ഭരണം തിരിച്ചുപിടിക്കാൻ സാധിച്ചതുമില്ല. കൊട്ടിയൂരിൽ ബലാബലമായി. എന്നാൽ, ഇൗ അടിയൊഴുക്കുകൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. സുധാകരന് മണ്ഡലത്തിൽ വ്യക്തമായ മേൽകൈയുണ്ടായിരുന്നു. ഇൗ ആത്മവിശ്വാസത്തോടെയാണ് വലതുപാളയം നിയമസഭ തെരഞ്ഞെടുപ്പിനെ നയിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ കണക്കിലെടുത്ത് കെ.കെ. ശൈലജയെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാൻ സി.പി.എം ശ്രമിക്കുന്നു എന്ന അഭ്യൂഹവും ഉയരുന്നുണ്ട്. ക്രിസ്ത്യൻ സ്വാധീന മേഖലയായതിനാൽ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് സീറ്റ് വിട്ടുനൽകുമെന്ന അഭിപ്രായവുമുണ്ട്. എന്നാൽ, ഘടകകക്ഷികൾക്ക് സി.പി.എം സീറ്റ് വീട്ടുനൽകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.