നിപയിൽ തകർന്ന് റമ്പൂട്ടാൻ; കിലോക്ക് 100 രൂപക്കുപോലും ആർക്കും വേണ്ട
text_fieldsപേരാവൂർ: പ്രതീക്ഷയുടെ വിളവെടുപ്പ് കാലത്തും റമ്പൂട്ടാൻ കർഷകർ വേദനയുടെ വിഷമവൃത്തത്തിൽ. കോഴിക്കോട്ട് വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ റമ്പൂട്ടാന്‍ വിപണിയിൽ അയിത്തമാണ്. കഴിഞ്ഞദിവസം മരിച്ച കുട്ടിക്ക് നിപ ബാധയുണ്ടായത് വവ്വാലിെൻറ സ്രവംപുരണ്ട റമ്പൂട്ടാൻ കഴിച്ചതിലൂടെയാണെന്ന് സംശയമുയർന്നതോടെയാണ് റമ്പൂട്ടാൻ, വിപണിയിൽനിന്ന് ഔട്ടായത്.
വഴിവക്കിലും പഴക്കടകളിലുമെല്ലാം യഥേഷ്ടം വിൽപന നടന്നിരുന്ന റമ്പൂട്ടാൻ ആർക്കുംവേണ്ടാതായി. ഒരാഴ്ചമുമ്പുവരെ വിപണിയിൽ സജീവമായിരുന്നു റമ്പൂട്ടാൻ. വിളവെടുപ്പുകാലം തുടങ്ങിയപ്പോൾമുതൽ കർഷകന് മികച്ച വിലയും കിട്ടിത്തുടങ്ങിയിരുന്നു.
കിലോക്ക് 250-300 രൂപവരെ വിപണിയിൽ വിലയുണ്ടായിരുന്ന പഴമാണ് ഒറ്റയടിക്ക് നൂറുരൂപക്ക് പോലും വാങ്ങാനാളില്ലാത്ത അവസ്ഥയിലെത്തിയത്. ജില്ലയുടെ മലയോര മേഖലയിൽ നിരവധി കർഷകർ റമ്പൂട്ടാൻ കൃഷി ചെയ്യുന്നുണ്ട്. വിലയിടിവിൽ ആശങ്കാകുലരാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.