ആറളത്ത് വീണ്ടും കാട്ടാനകൾ; ഭീതിയിൽ ജനം
text_fieldsപേരാവൂർ: ജനങ്ങളിൽ ആശങ്ക ഉണർത്തി ആറളം പാലത്തിന് സമീപം വീണ്ടും കാട്ടാനക്കൂട്ടമെത്തി. കഴിഞ്ഞ മാർച്ചിൽ രണ്ടു കാട്ടാനകൾ ഇവിടെയെത്തി ഭീതിവിതച്ചിരുന്നു. അന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് വനപാലകർ ആനകളെ ഇവിടെനിന്ന് തുരത്തി ആറളം ഫാം മേഖലയിലേക്ക് കയറ്റിവിട്ടത്.
ഞായറാഴ്ച രാവിലെ മൂന്ന് ആനകളാണ് മേഖലയിൽ എത്തിയതായി നാട്ടുകാർ കണ്ടെത്തി. ഇതിൽ രണ്ടെണ്ണം തിരിച്ചു പോയെങ്കിലും ഒന്ന് അവിടെത്തന്നെ നിലയുറപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകരെത്തി പരിശോധന നടത്തുന്നതിനിടെ കൂട്ടംതെറ്റിയ ആന ജനവാസമേഖലയായ കപ്പുംകടവിലേക്ക് കടന്നു. ഒടുവിൽ 11 മണിയോടെ ആറളം, മുഴക്കുന്ന് ?പൊലീസിന്റെ സഹായത്തോടെ റോഡിന്റെ ഇരുഭാഗത്തും വാഹന നിയന്ത്രണം ഏർപ്പെടുത്തി.
ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ആനയെ പുഴകടത്തി ആറളം ഫാം മേഖലയിലേക്ക് കടത്തിവിട്ടു. ഈ വർഷം ഇത് രണ്ടാംതവണയാണ് കാട്ടാനകൾ ആറളം ഫാം മേഖലയിൽനിന്ന് ആറളം പാലത്തിന് സമീപം എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.