മഴയിൽ കുട പിടിക്കുന്ന വില്ലേജ് ഓഫിസ്
text_fieldsപെരിങ്ങത്തൂർ: കരിയാട് പള്ളിക്കുനിയിലെ പെരിങ്ങത്തൂർ വില്ലേജ് ഓഫീസ് ചോർന്നൊലിക്കുന്നു. ഓഫിസിന്റെ അവസ്ഥ വളരെ ദയനീയമാണ്. കനത്ത മഴയിൽ പ്രദേശത്തിന്റെ പല ഭാഗത്തും ഉണ്ടാകുന്ന പ്രകൃതി ക്ഷോഭം നീരീക്ഷിക്കേണ്ട പെരിങ്ങത്തൂർ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥർ നല്ല മഴയിൽ കുട പിടിച്ചു വേണം ഓഫീസ് ജോലികൾ നടത്താൻ. ഒരു ഭാഗത്ത് ചോർന്ന് കമ്പ്യൂട്ടറിനും മറ്റു ഇലട്രോണിക്ക് ഉപകരണങ്ങൾക്കും കേടുപാടു സംഭവിക്കുമ്പോൾ മറുവശത്ത് കോൺക്രീറ്റ് സീലിങ് അടർന്നു വീണുകൊണ്ടിരിക്കുകയാണ്.
ഏകദേശം 45 വർഷം പഴക്കമുണ്ട് ഈ കെട്ടിടത്തിന്. മുമ്പ് ചോർച്ച കൂടിയതു കാരണം മേൽഭാഗം ഷീറ്റ് പതിച്ച് താൽക്കാലികമായി പരിഹരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ അതിലും രൂക്ഷമാണ് ഓഫിസിന്റെ അവസ്ഥ. വില്ലേജ് ഓഫീസ് എത്രയും വേഗം നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പെരിങ്ങത്തൂർ വില്ലേജ് ഓഫിസിന്റെ പേര് കരിയാട് വില്ലേജ് ഓഫീസ് എന്ന് മാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.