പെരുമ്പ, കുപ്പം, രാമപുരം പുഴകളിൽ ഇനി തെളിനീരൊഴുകും...
text_fieldsകണ്ണൂർ: മാലിന്യമുക്തമായി, തെളിനീരഴകോടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ജില്ലയിലെ മൂന്ന് പുഴകള്‍. രാമപുരം, പെരുമ്പ, കുപ്പം പുഴകളാണ് ഇനി മാലിന്യമുക്തമാകുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെപലപ്മെൻറ് കോര്പറേഷന് ലിമിറ്റഡ് (കിഡ്ക്) പദ്ധതിയുടെ ഭാഗമായാണ് പദ്ധതി.
പുഴകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിനുള്ള ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ദേശീയ ഹരിത ട്രൈബ്യൂണല്‍ രാജ്യത്തെ മലിനമായ നദികളില്‍ നടത്തിയ പഠനത്തിെൻറ ഭാഗമായാണ് സംസ്ഥാനത്തെ 21 പുഴകളെ തെരഞ്ഞെടുത്തത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജല വിഭവ വകുപ്പ്, ഹരിത കേരള മിഷന്, ശുചിത്വ കേരള മിഷന്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവരെ ഭാഗമാക്കിയാണ് പ്രവര്‍ത്തനം. തെരഞ്ഞെടുത്ത മൂന്നു നദികളെക്കുറിച്ചും അവയുടെ കൈവഴികളെക്കുറിച്ചും പഠിക്കുന്നതിന് വിവിധ എൻജിനീയറിങ് കോളജുകളിലെ വിദ്യാര്‍ഥികളെ നിയോഗിച്ചിട്ടുണ്ട്. സി.ഇ.ടി എൻജിനീയറിങ് കോളജ്, ശ്രീനാരായണ എൻജിനീയറിങ് കോളജ്, വിമല്‍ജ്യോതി എൻജിനീയറിങ് കോളജ്, സെൻറ് തോമസ് എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെയാണ് പഠനത്തിന് നിയോഗിച്ചിട്ടുള്ളത്. പുഴകളിലെ മലിനീകരണ തോത് കണ്ടെത്തുന്നതിനായി വിദ്യാര്‍ഥികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘം പുഴകള്‍ സന്ദര്‍ശിച്ച് സര്‍വേ റിപ്പാര്‍ട്ട് തയാറാക്കും. എല്ലാ മാസവും പുഴകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ജലം ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കി ജലത്തിലെ ഇകോളി ബാക്ടീരിയ തുടങ്ങിയവയുടെ സാന്നിധ്യം പരിശോധിക്കും.
ഇത്തരം പഠനത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുഴയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കും. വിശദമായ ഡി.പി.ആര് ഫെബ്രുവരി അവസാനത്തോടെ സംസ്ഥാന നിരീക്ഷണ സമിതിക്ക് സമര്‍പ്പിക്കും.
അതിനുശേഷമായിരിക്കും ബാക്കി നടപടികള്‍. പുഴയിലെ വെള്ളത്തിെൻറ ബി.ഒ.ഡി (ബയോകെമിക്കല്‍ ഓക്സിജന്‍ ഡിമാൻറ്) മൂന്ന് മില്ലി ഗ്രാം പെര് ലിറ്റര്‍ എന്ന അളവില്‍ എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങളാവും കൈക്കൊള്ളുകയെന്ന് ജലവിഭവ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയര്‍ ബേസില്‍ ജെര്‍മിയാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.