ഫാർമാഫെഡ് കണ്ണൂർ ജില്ല സമ്മേളനം
text_fieldsകണ്ണൂർ: ഫാർമാഫെഡ് കണ്ണൂർ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് ടി. മുബീർ ഉദ്ഘാടനം ചെയ്തു. ഫാർമസിസ്റ്റുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കണ്ണൂർ ഡ്രഗ് ഇൻസ്പെക്ടർ സോണിയ കൃഷ്ണൻ ക്ലാസ് എടുത്തു.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് 30,000 രൂപ വേതനം ആക്കുക, ഫാർമസിസ്റ്റിലൂടെ മാത്രം പൊതുജനങ്ങൾക്ക് മരുന്ന് ലഭ്യമാകുന്ന സാഹചര്യം ഉണ്ടാക്കുക എന്നിവയിൽ സർക്കാർ ഇടപെടൽ അത്യാവശ്യമാണെന്ന് സമ്മേളനം ചർച്ച ചെയ്തു.
അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ്, കോളജ് ഓഫ് ഫാർമസി വൈസ് പ്രിൻസിപ്പൾ ഡോ. രൂപേഷ്, ഫാർമഫെഡ് സംസ്ഥാന സെക്രട്ടറി ജിനു ജയൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: എം. ദർവേഷ് (പ്രസി.), കെ.വി. സുബിൻ (സെക്ര.), ശാലിമ ഷെറിൻ (ട്രഷ.), ഷെറിൻ ശശിധരൻ, കെ. അജയ്, ടി. ശിൽപ (വൈസ് പ്രസി.), ടി. വിസ്മയ, ഇ. ധിൽരാജ്, നിധിൻ രാജൻ (ജോ. സെക്ര.), ജാസ്നിയ സുറുമി (എജ്യു വിംഗ് കൺവീനർ), വി. പ്രവിഷ (മീഡിയ വിംഗ് കൺവീനർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.