സൂഫി സംഗീതത്തിൽ ലയിച്ച് കണ്ണൂർ
text_fieldsകണ്ണൂർ: ഭൂമിയിൽ നിന്നും ആകാശങ്ങളിലേക്ക് പടരുന്ന പ്രണയാനുഭവങ്ങളുടെ സൂഫി സംഗീതം പെരുമഴയുടെ താളത്തിനൊപ്പം മണ്ണിലേക്കിറങ്ങി. പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ കലാസന്ധ്യയിലാണ് സൂഫി സംഗീതവും ഖവ്വാലിയും സമീർ ബിൻസിയും ഇമാം മജ്ബൂറും മനവും ഹൃദയവും നിറച്ചത്.
ഇച്ച മസ്താന്‍, അബ്ദുല്‍റസാഖ് മസ്താന്‍, മസ്താന്‍ കെ.വി. അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ മലയാള സൂഫി കാവ്യങ്ങള്‍ വേദിയെ ഇളക്കിമറിച്ചു.
ഇബ്നു അറബി, മന്‍സൂര്‍ ഹല്ലാജ്, അബ്ദുല്‍ യാ ഖാദിര്‍ ജീലാനി, റാബിഅ ബസരിയ്യ, ഉമര്‍ ഖാദി തുടങ്ങിയവരുടെ അറബി കാവ്യങ്ങളും ജലാലുദ്ദീന്‍ റൂമി, ഹാഫിസ്, ജാമി തുടങ്ങിയവരുടെ പേര്‍ഷ്യന്‍ കാവ്യങ്ങളും ഖാജാ മീര്‍ ദര്‍ദ്, ഗൗസി ഷാ തുടങ്ങിയവരുടെ ഉര്‍ദു ഗസലുകളും മനം കവർന്നു. ശ്രീനാരായണ ഗുരു, ഗുരു നിത്യചൈതന്യയതി തുടങ്ങിയവരുടെ യോഗാത്മക ശീലുകള്‍, വേദ വചനങ്ങള്‍, വിവിധ ഫോക് പുരാവൃത്തങ്ങള്‍ തുടങ്ങിയവ കൂടി പരിപാടിയുടെ ഭാഗമാക്കിയത് വേറിട്ട അനുഭവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.