കണ്ണൂരിൽ ഇനി 'പിങ്ക് റൈഡേഴ്സ്' നിറയും
text_fieldsകണ്ണൂർ: നഗരത്തിലെ നിരത്തുകൾ ഇനി പിങ്ക് റൈഡേഴ്സ് കീഴടക്കും. വനിതകൾക്ക് ദൈനംദിന ആവശ്യത്തിന് സൈക്കിൾ സവാരി എന്ന കാനന്നൂർ സൈക്ലിങ് ക്ലബ് മുന്നോട്ടുവെച്ച ആശയം പിങ്ക് റൈഡേഴ്സ് എന്ന എന്ന വിമൻസ് സൈക്ലിങ് ക്ലബിലൂടെ യാഥാർഥ്യമായി. ക്ലബിലെ 'പിങ്ക് റൈഡേഴ്സ്' അംഗങ്ങൾ ഇനി സൈക്കിളിലൂടെ പാതയോരങ്ങൾ കീഴടക്കും.
കേരളത്തിലെ ആദ്യത്ത വനിത സൈക്ലിങ്ങിെൻറ ഉദ്ഘാടനം കണ്ണൂരിൽ മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു. നിലവിൽ 120 അംഗങ്ങളുള്ള ക്ലബിലെ വനിതകൾ ജോലിസ്ഥലങ്ങളിലേക്കും മറ്റും യാത്രചെയ്യുന്നത് സൈക്കിളിലാണ്. സഞ്ചാരത്തിനായി മറ്റുവാഹനങ്ങൾ ഉപേക്ഷിച്ച് അവർ സൈക്കിൾ സ്വീകരിച്ചിരിക്കുകയാണ്.
'സൈക്കിൾ ടു വർക്' എന്ന ആശയംകൂടി ഇവരുടെ യാത്രക്കൊപ്പം പ്രചരിക്കുകയാണ്. ഡോ. മേരി ഉമ്മൻ ചെയർപേഴ്സനായും നദീറ ഷമീം ചെയർപേഴ്സനുമായാണ് ക്ലബ് രൂപവത്കരിച്ചിരിക്കുന്നത്. രോഗപ്രതിരോധ ശക്തി കൂട്ടാനും മനോസംഘർഷം കുറക്കാനുമുള്ള മാർഗമാണ് സൈക്ലിങ്ങെന്നുമുള്ള ആശയം മുന്നോട്ടുവെച്ച് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് കാനന്നൂർ സൈക്ലിങ് ക്ലബ്.
സൈക്ലിങിങ്ങിന് പരാമവധി പ്രചാരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിമൻസ് സൈക്ലിങ് ക്ലബ് രൂപവത്കരിച്ചിരിക്കുന്നത്. ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തിൽ കണ്ണൂരിൽ സൈക്കിൾ സ്റ്റേഷനുകൾ യാഥാർഥ്യമാക്കുന്നതിനുള്ള ചർച്ചകൾ അധികൃതരുമായി നടത്തിക്കൊണ്ടിരിക്കുകയാണ്. വിമൻസ് സൈക്ലിങ് ക്ലബിൽ അംഗങ്ങളാൻ താൽപര്യമുള്ളവർ 9633289655, 9746805254 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.