കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിലെ യുവാവിെൻറ മോചനത്തിനായി കുടുംബം
text_fieldsകണ്ണൂർ: കണ്ണൂർ മരക്കാർകണ്ടി 'ശ്രീകുസുമ'ത്തിൽ, ഏഴാം കടലിനക്കരെയുള്ള മകെൻറ മടങ്ങിവരവിനായി കാത്തിരിപ്പിെൻറ കടലിരമ്പം. കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിലെ ബന്ദിയായ യുവാവിെൻറ മോചനത്തിനായാണ് പ്രാർഥനയോടെ കുടുംബം നിമിഷങ്ങളെണ്ണുന്നത്. പശ്ചിമ ആഫ്രിക്കയിലെ കാമറൂണിൽ ഗാബോൺ കടലിൽ ഇന്ത്യൻ കപ്പലിനു നേരെയുണ്ടായ കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ടവരിലാണ് കണ്ണൂർ സ്വദേശിയും ഉൾപ്പെട്ടത്. കണ്ണൂർ മരക്കാർകണ്ടി 'ശ്രീകുസുമ'ത്തിൽ ദീപക് ഉദയരാജനാണ് (32) ബന്ദികളാക്കപ്പെട്ട രണ്ട് മലയാളികളിൽ ഒരാൾ. മുംബൈയിലെ പ്രിൻസ് മറൈൻ ട്രാൻസ്പോർട്ട് സർവിസിെൻറ 'എം.വി. ടാംപൺ' എന്ന കപ്പലാണ് കടൽക്കൊള്ളക്കാർ റാഞ്ചിയത്. കപ്പലിലെ സെക്കൻഡ് ഓഫിസറായ ദീപക് ആറുമാസത്തെ കരാർ കഴിഞ്ഞ് ഈ മാസം ഇറങ്ങാനിരിക്കെയാണ് സംഭവം.
കാമറൂണിൽനിന്ന് ആഗസ്റ്റ് 26നാണ് കപ്പൽ നമീബിയയിലേക്ക് യാത്രതിരിച്ചത്. തുടർന്ന് യന്ത്രത്തകരാർ മൂലം കപ്പൽ ഗാബോണിലെ ഓവെൻഡോ തുറമുഖത്ത് നങ്കൂരമിട്ടു. സെപ്റ്റംബർ അഞ്ചിന് അർധരാത്രിയാണ് കൊള്ളക്കാർ കപ്പൽ റാഞ്ചുന്നത്. മകെൻറ മോചനത്തിനായുള്ള എല്ലാ ശ്രമങ്ങളും ദീപക്കിെൻറ അച്ഛൻ ഉദയരാജൻ നാട്ടിൽനിന്ന് നടത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, എം.പിമാരായ കെ. സുധാകരൻ, വി. ശിവദാസൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ എന്നിവരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും വേണ്ടത് ചെയ്യുമെന്ന് അവർ അറിയിച്ചയാതും ഉദയരാജൻ 'മാധ്യമ'ത്തോട് പറഞ്ഞു. മകനുമായി കഴിഞ്ഞ ദിവസം രാത്രി ഫോണിൽ ബന്ധപ്പെട്ടിരുന്നു. കപ്പലിൽ സുരക്ഷിതനാണെന്നാണ് അവൻ അറിയിച്ചതെന്ന് ഉദയരാജൻ പറഞ്ഞു. ദീപക് ഉൾപ്പെടെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. രണ്ട് പേർക്ക് കൊള്ളക്കാരുടെ വെടിയേറ്റു.
ഒരു സെക്കൻഡ് ഓഫിസറെ കാണാതായിട്ടുമുണ്ട്. 14 ജീവനക്കാരാണ് ഇപ്പോൾ കപ്പലിലുള്ളതെന്നും ഇവരെല്ലാവരും സുരക്ഷിതരാണെന്നുമാണ് ദീപക് ഫോണിലൂടെ പിതാവിനെ അറിയിച്ചത്. ജീവനക്കാരെ ഭീഷണിപ്പെടുത്തി കപ്പൽ തട്ടിക്കൊണ്ടുപോകുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ മേയിലും ഇതുപോലെ സംഭവമുണ്ടായിരുന്നു. കപ്പൽ തട്ടിക്കൊണ്ടുപോയി ജീവനക്കാരെവെച്ച് വിലപേശി മറ്റു ഏജൻസികൾക്ക് കൈമാറുന്നതാണ് ഇവരുടെ രീതിയെന്ന് മകൻ അറിയിച്ചതായും ഉദയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.