കണ്ണൂർ കോർപറേഷനിൽ പ്ലാസ്റ്റിക് ഇനി പടിക്കുപുറത്ത്
text_fieldsകണ്ണൂർ: ജനുവരി ഒന്നുമുതൽ കോർപറേഷൻ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം ശക്തമാക്കും.
പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നതിെൻറ ഭാഗമായി കോർപറേഷൻ ഓഫിസിൽ ചേർന്ന വിവിധ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വിമുക്ത ജില്ലയായി കണ്ണൂരിനെ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്നും ബദൽ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്ന മേളകൾ ജില്ല ആസ്ഥാനത്ത് ആരംഭിക്കുമെന്നും ഹരിത കേരള മിഷൻ പ്രതിനിധികൾ അറിയിച്ചു.
നടപ്പാക്കാൻ ആവശ്യമായ പരിശോധനകൾ ഉൾപ്പെടെ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തും. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ് അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. പി. ഇന്ദിര, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എസ്. ഷഹീദ, പി.വി. രാഗേഷ്, അനിത കോയൻ, ഇ.കെ. സോമശേഖരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.