പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; വർക് ഷോപ്പിന് പതിനായിരം രൂപ പിഴ
text_fieldsകണ്ണൂർ: മാലിന്യം കത്തിച്ചതിന് വർക് ഷോപ്പിന് 10,000 രൂപ പിഴയീടാക്കി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ്. കൂത്തുപറമ്പ് നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ പഴയനിരത്തിലുള്ള ക്ലീൻ ടച്ച് കാർ വർക് ഷോപ്പിനാണ് പിഴ ചുമത്തിയത്. വർക് ഷോപ്പ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കടയുടെ മുന്നിലായി കത്തിച്ചതിനാണ് പിഴ ചുമത്തിയത്.
സ്ഥിരമായി രാത്രി കാലങ്ങളിൽ മാലിന്യം കത്തിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് സ്ക്വാഡ് പരിശോധന നടത്തിയത്. ഓയിൽ ക്യാനുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ സ്ഥാപനത്തിന്റെ പിറകു വശത്തെ സ്ഥലത്തേക്ക് വ്യാപകമായി വലിച്ചെറിഞ്ഞതായും സ്ക്വാഡ് കണ്ടെത്തി. കൊതുക് വളരാനുള്ള സാഹചര്യം ഒരുക്കിക്കൊണ്ട് സ്ഥാപനത്തിന്റെ ടെറസിൽ സൂക്ഷിച്ച ആക്രിസാധനങ്ങളും വലിച്ചെറിഞ്ഞ മാലിന്യങ്ങളും നീക്കം ചെയ്യാനും സ്ഥാപന ഉടമ വി.എ. മിർഷാദിന് സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ഇ.പി. സുധീഷിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് സംഘത്തിനോടൊപ്പം പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി. സുബിനും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.