Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെ​ർ​മി​റ്റി​ല്ലാ​ത്ത...

പെ​ർ​മി​റ്റി​ല്ലാ​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ളെ പൂ​ട്ടാ​ൻ പൊ​ലീ​സും

text_fields
bookmark_border
പെ​ർ​മി​റ്റി​ല്ലാ​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ളെ പൂ​ട്ടാ​ൻ പൊ​ലീ​സും
cancel

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ പെ​ർ​മി​റ്റി​ല്ലാ​തെ ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി പൊ​ലീ​സും. അ​ന​ധി​കൃ​ത​മാ​യി സ​ർ​വി​സ് ചെ​യ്യു​ന്ന ഓ​ട്ടോ​ക​ളെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പ​വ​ത്ക​രി​ച്ചു.

ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്​​പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് അ​ന​ധി​കൃ​ത​മാ​യി ഓ​ടു​ന്ന വ​ണ്ടി​ക​ളെ പൂ​ട്ടു​ക. സ്ക്വാ​ഡി​ന്റെ ഭാ​ഗ​മാ​യി ട്രാ​ഫി​ക് എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ക്കും. അ​ന​ധി​കൃ​ത​മാ​യി സ​ർ​വി​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് എ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​മേ​ഖ​ല ഡെ​പ്യൂ​ട്ടി ട്രാ​ൻ​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ സി.​വി.​എം. ഷ​രീ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ച​ർ​ച്ച ന​ട​ത്തി. പെ​ർ​മി​റ്റി​ല്ലാ​തെ ഓ​ടു​ന്ന വ​ണ്ടി​ക​ൾ​ക്കെ​തി​രെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സം​യു​ക്ത ട്രേ​ഡ്‌ യൂ​നി​യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ടൗ​ൺ പ​രി​ധി​യി​ൽ ഓ​ട്ടോ പ​ണി​മു​ട​ക്ക് ന​ട​ത്തും. പ​ണി​മു​ട​ക്കി​ൽ സ​ഹ​ക​രി​ക്കാ​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ളെ ത​ട​യി​ല്ലെ​ന്നും സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ സ​മി​തി അ​റി​യി​ച്ചു. തൊ​ഴി​ൽ സം​ര​ക്ഷ​ണ​ത്തി​നാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

അ​ന​ധി​കൃ​ത ഓ​ട്ടോ സ​ർ​വി​സ് ത​ട​യു​ക, ടൗ​ൺ പാ​ർ​ക്കി​ങ്ങു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് മ​ഞ്ഞ നി​റം ക​ർ​ശ​ന​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഓ​ട്ടോ ലേ​ബ​ർ യൂ​നി​യ​ൻ (സി.​ഐ.​ടി.​യു) നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ആ​ർ.​ടി.​ഒ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. കെ.​എം.​സി ന​മ്പ​ർ ഒ​ന്ന് മു​ത​ൽ 2500 വ​രെ​യു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ ടൗ​ൺ പെ​ർ​മി​റ്റ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. കോ​ർ​പ​റേ​ഷ​ൻ രൂ​പ​വ​ത്ക​രി​ച്ച​തി​ന് ശേ​ഷം താ​ലൂ​ക്ക​ടി​സ്ഥാ​ന​ത്തി​ൽ കൊ​ടു​ത്ത പെ​ർ​മി​റ്റ് പു​നഃ​പ​രി​ശോ​ധി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsPolicePermitsAuto rickshaws
News Summary - Police to lock autorickshaws without permits
Next Story