പോളിടെക്നിക് വിദ്യാർഥി ഹോസ്റ്റലിൽ മരിച്ചനിലയിൽ
text_fieldsനടുവണ്ണൂർ: കണ്ണൂർ ഗവ. പോളിടെക്നിക് വിദ്യാർഥി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ. നരയംകുളം തണ്ടപ്പുറത്തെ തച്ചറോത്ത് ശശിയുടെ മകന് അശ്വന്തി(20)നെയാണ് ബുധനാഴ്ച രാവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നാം വര്‍ഷ ഇലക്ട്രോണിക് വിദ്യാർഥിയാണ്. രാവിലെ അശ്വന്തിനെ മുറിയിൽ കാണാത്തതിനാൽ സഹപാഠികൾ നടത്തിയ അന്വേഷണത്തിൽ മറ്റൊരു മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്നാണ് പോളിടെക്നിക് അധികൃതർ പറയുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ എടക്കാട് പൊലീസിൽ പരാതി നൽകി.
മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി വ്യാഴാഴ്ച ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: സീമ. സഹോദരി: അശ്വതി (വിദ്യാർഥിനി എൻ.എന്‍ കക്കാട് ഹയര്‍ സെക്കൻഡറി സ്ക്കൂള് അവിടനല്ലൂര്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.